തൃത്താലയിൽ ഉയരുന്നത് ന്യൂജൻ പൊലീസ് സ്​​േറ്റഷൻ

പാലക്കാട്: തൃത്താലയിൽ പുതിയതായി നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടം പരമ്പരാഗത രീതിയിൽനിന്ന് തികച്ചും വേറിട്ടത്. പരാതിയുമായി എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളൊരുക്കുക എന്നതിലപ്പുറം ആർകിടെക്റ്റിൽ വേറിട്ട ശൈലിയാണ് സ്വീകരിക്കുന്നത്. വി.ടി. ബൽറാം എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ആർകിടെക്റ്റ് റിയാസാണ് പ്ലാൻ തയാറാക്കിയത്. എസ്.ഐ, റൈറ്റർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് പ്രത്യേക ഓഫിസുകൾക്ക് പുറമെ, ആധുനിക രീതിയിൽ ‍ആയുധ മുറി, തൊണ്ടി മുറി, ലോക്കപ്പ്, നെറ്റ് വർക് റൂം എന്നിവയും ഒരുക്കും. സ്ത്രീകൾക്ക് പ്രത്യേക റിസപ്ഷൻ ഏരിയയും ഹെൽപ് ഡെസ്കും വനിത പൊലീസുകാർക്കും പുരുഷ പൊലീസുകാർക്കും പ്രത്യേക വിശ്രമമുറിയുമൊരുക്കും. ഭാവിയിൽ സി.ഐ ഓഫിസായി ഉയർത്തുന്നതിനും മുൻകൂർ സൗകര്യങ്ങളും ഒരുക്കും. എം.എൽ.എ ഫണ്ടിൽനിന്ന് 28.5 ലക്ഷവും ഉൾപ്പെടുത്തി 1.02 കോടി ചെലവിലാണ് പൊലീസ് സ്്റ്റേഷൻ നിർമിക്കുന്നത്. എട്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.