കാപ്പ ചുമത്തി രണ്ടുപേരെ ജയിലിലടച്ചു

അയക്കേണ്ട പെരിന്തല്‍മണ്ണ: കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിന്തല്‍മണ്ണ സ്േറ്റഷൻ പരിധിയിലെ ചെരക്കാപറമ്പ് സ്വദേശികളായ പള്ളിപ്പുറം മുഹമ്മദാലി (ആലിപ്പു-40), പാതാരി താജുദ്ദീന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. രണ്ടാംതവണയാണ് ഇരുവര്‍ക്കുമെതിരെ കാപ്പ ചുമത്തുന്നത്. പെരിന്തല്‍മണ്ണ എസ്.ഐ വി.കെ. കമറുദ്ദീ​െൻറ നേതൃത്വത്തിലാണ് ഇവരെ പിടികൂടി ജയിലിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.