അധ്യാപകരെ ആദരിച്ചു

പൂക്കോട്ടുംപാടം: ലോക അധ്യാപക ദിനമായ ഒക്ടോബർ അഞ്ചിന് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് . രാവിലെ സ്കൂളിൽ പ്രത്യേകം ചേർന്ന അസംബ്ലിയിലാണ് അധ്യാപകർക്ക് മഷിപേനയും റോസാപ്പൂക്കളും നൽകി ആദരിച്ചത്. കാമ്പസ് പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതി​െൻറ ഭാഗമായാണ് മഷിപേന നൽകിയത്. പ്രിൻസിപ്പൽ സി.പി. സതീരത്നം അധ്യാപകദിന സന്ദേശം നൽകി. പ്രോഗ്രാം ഓഫിസർ എ. റിയാസ് ബാബു, എൻ.എസ്.എസ് വളൻറിയർമാരായ അഖിൽ കുമാർ, സഫ്ദർ കടവത്ത്, മനു രാജ്, മിഥുല്യ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PPM 2 ലോക അധ്യാപക ദിനത്തിൽ പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.