ജൈവകൃഷിയിൽ മാതൃകയായി ഫസ്ഫരി സ്‌കൂൾ

മലപ്പുറം: പഠനത്തോടൊപ്പം ജൈവകൃഷിയിലും മാതൃക തീർത്ത് പടിഞ്ഞാറ്റുംമുറി ഫസ്ഫരി സ്‌കൂൾ. കപ്പയും പച്ചക്കറികളും സ്കൂൾ മുറ്റത്തും വളപ്പിലുമായി േവണ്ടോളമുണ്ട്. വിദ്യാർഥികൾക്ക് അധ്യാപകരും രക്ഷിതാക്കളും പൂർണ പിന്തുണ നൽകുന്നതിനാൽ പഠനത്തിനൊപ്പം ഇവിടെ പച്ചക്കറികളും വിളയുന്നു. പടിഞ്ഞാറ്റുംമുറി കവളപ്പാറ ഭാഗത്ത് 80 സ​െൻറിൽ കുട്ടികൾ കഴിഞ്ഞ മേയിൽ കപ്പകൃഷി ആരംഭിച്ചു. ഇവക്ക് ആവശ്യമായ വളവും മറ്റു പരിചരണങ്ങളും നൽകുന്നതും ഇവർതന്നെ. ഇതോടൊപ്പം സ്‌കൂൾ വളപ്പിൽ ജൂലൈയിൽ പച്ചക്കറി കൃഷിയും തുടങ്ങി. വഴുതിന, വെണ്ട, തക്കാളി, മുളക്, പയർ, ചീര, കമ്പം, കുമ്പളം, ചുരങ്ങ തുടങ്ങിയവ ഇപ്പോൾ ദിനേന വിളവെടുക്കാം. കവറിലാക്കിയും അല്ലാതെയും കൃഷിയുണ്ട്. സ്‌കൂൾ മുറ്റത്തെ ആകർഷണീയ കാഴ്ചയാണിത്. പ്രിൻസിപ്പൽ എ. ബഷീറുദ്ദീൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. മുഹമ്മദ് റിയാസ്, അധ്യാപകരായ കെ.വി. കരീം, വി. ബഷീർ എന്നിവരുടെ പിന്തുണ വിദ്യാർഥികൾക്കുണ്ട്. എൻ.എസ്.എസ് വളൻറിയർമാർ കൃഷിക്ക് നേതൃത്വം നൽകുന്നു. photo: mpm as school പടിഞ്ഞാറ്റുംമുറി ഫസ്ഫരി സ്‌കൂൾ വിദ്യാർഥികൾ കൃഷിയിടത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.