എം.എസ്‌. ബാബുരാജ്‌ അനുസ്മരണ സംഗീത സദസ്സ്​​ നാളെ

മലപ്പുറം: സംഗീത സംവിധായകൻ എം.എസ്‌. ബാബുരാജി​െൻറ 39ാം ചരമവാർഷികത്തോടനുബന്ധിച്ച്‌ ശനിയാഴ്ച വൈകീട്ട്‌ 6.30ന് മലപ്പുറം ടൗൺഹാളിൽ ചലച്ചിത്ര -മാപ്പിള സംഗീത സദസ്സ്‌ സംഘടിപ്പിക്കും. മലപ്പുറം സദസ്സ്‌ സാംസ്കാരിക സമിതി നഗരസഭയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്‌ കലാകാർ ഓർക്കസ്ട്രയുടെ അനൂപ്‌ ഫറോക്ക്‌, രോഷ്‌നി മേനോൻ, അൻവർ വെള്ളയിൽ എന്നിവർ ഗാനം ആലപിക്കും. പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.