പാരമ്പര്യ സ്വത്ത്​ നികുതി വീണ്ടും വരുന്നു

മുംെബെ: 1953ൽ തുടങ്ങി 1986ൽ അവസാനിപ്പിച്ച പാരമ്പര്യ സ്വത്ത് നികുതി (എസ്റ്റേറ്റ് ഡ്യൂട്ടി) രാജ്യത്ത് വീണ്ടും കൊണ്ടുവരാൻ നീക്കം. അടുത്ത ബജറ്റിൽ ഇത് അവതരിപ്പിച്ചേക്കും. അതിസമ്പന്നരിൽനിന്ന് അഞ്ച് മുതൽ 10 വരെ ശതമാനം നികുതി ചുമത്താനാണ് നീക്കം. പുതിയ നികുതി വ്യവസ്ഥ സംബന്ധിച്ച നിയമോപദേശങ്ങളും ശിപാർശകളും വിവിധ കോണുകളിൽനിന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നതിനെ തുടർന്ന് വൻകിടക്കാർ കുടുംബസ്വത്ത് ട്രസ്റ്റുകൾക്ക് കീഴിലാക്കാൻ തിരക്കിട്ട നടപടികൾ തുടങ്ങി. കുടുംബ ട്രസ്റ്റുകൾ പാരമ്പര്യ സ്വത്ത് നികുതിയുടെ പരിധിക്ക് പുറത്താണ് വരുക. ഇഷ്ടദാനത്തിന് നിലവിൽ നികുതിയില്ല. പുതിയ വ്യവസ്ഥയുടെ വരുമാന പരിധി എത്രയാണെന്നത് സംബന്ധിച്ച്് വ്യക്തത വന്നിട്ടുമില്ല. നിലവിൽ രാജ്യത്ത് 1000 കോടിയിലേറെ ആസ്തിയുള്ള 617 വ്യക്തികളുണ്ടെന്നാണ് ഷാങ്ഹായ് ആസ്ഥാനമായ ഹുറൂൺ റിസർച് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.