ദീപശിഖ പ്രയാണത്തിന് സ്വീകരണം

കോട്ടക്കൽ: അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് ആവേശം തീർത്ത് ദീപശിഖ പ്രയാണത്തിന് കോട്ടക്കൽ ചങ്കുവെട്ടിയിൽ ആവേശകരമായ സ്വീകരണം. നഗരസഭ ചെയർമാൻ കെ.കെ. നാസർ, സ്ഥിരം സമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ, ജില്ല സ്പോർട്സ് അധ്യക്ഷൻ പി. ഷംസുദ്ദീൻ, കൗൺസിലർ സുലൈമാൻ പാറമ്മൽ എന്നിവർ സ്വീകരിച്ചു. മുൻ കായിക താരം പി. ബാലചന്ദ്രനാണ് ജാഥ ക്യാപ്റ്റൻ. അറുപതോളം കായിക താരങ്ങളാണ് പ്രയാണത്തിൽ പങ്കെടുക്കുന്നത്. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ താളമേളങ്ങളോടെയാണ് നൽകിയത്. അധ്യാപകരായ മുജീബ് റഹ്മാൻ, വിദ്യാധരൻ പെരുനെല്ലി എന്നിവർ നേതൃത്വം നൽകി. പടം / ചങ്കുവെട്ടി ജങ്ഷനിൽ ദീപശിഖ പ്രയാണത്തിന് നൽകിയ സ്വീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.