വീട്ടിൽ വിളയിച്ച പച്ചക്കറി സ്കൂളിന് നൽകി വിദ്യാർഥിനി

ഏലംകുളം: വീട്ടിൽ വിളയിച്ച പച്ചക്കറിയിൽനിന്ന് സ്കൂളിലെ ഉച്ചഭക്ഷണത്തിനു നൽകി കൊച്ചുമിടുക്കി മാതൃകയായി. ഏലംകുളം സൗത്തിലെ എ.എൽ.പി സ്കൂളിലെ രണ്ടാംതരത്തിലെ വിദ്യാർഥിനി ആരതിയാണ് വീട്ടിലെ കൃഷിയിടത്തിൽ വിളയിച്ചെടുത്ത നേന്ത്രക്കായകളും മത്തനും സ്കൂളിന് നൽകിയത്. വീട്ടിലെ കൃഷിയിടത്തിൽ താൻ വെള്ളവും വളവും ചേർത്ത് കൃഷി ചെയ്ത പച്ചക്കറികൾ ത‍​െൻറ കൂട്ടുകാർക്കുകൂടി നൽകാൻ, സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പങ്കാളിയാകാൻ പ്രധാനാധ്യാപിക സ്മിത ടീച്ചറെ ഏൽപിക്കുകയായിരുന്നു. വീട്ടിൽ വിളയിച്ച പച്ചക്കറികൾ ആരതിയിൽനിന്ന് പ്രധാനാധ്യാപിക സ്മിത ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.