വല്ലപ്പുഴയിൽ സി.പി.എം^എസ്.ഡി.പി.ഐ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

വല്ലപ്പുഴയിൽ സി.പി.എം-എസ്.ഡി.പി.ഐ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു പട്ടാമ്പി: വല്ലപ്പുഴയിൽ സി.പി.എം-എസ്.ഡി.പി.ഐ സംഘർഷത്തിൽ ഇരുവിഭാഗത്തിലുംപെട്ട രണ്ട് പേർക്ക് വെട്ടേറ്റു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ എസ്.ഡി.പി.ഐ പ്രവർത്തകൻ മച്ചിങ്ങൽ സെയ്തലവിയെ (42) മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കൈയി​െൻറ എല്ല് പൊട്ടിയ ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകനും ഡി.വൈ.എഫ്.ഐ യാറം മേഖല സെക്രട്ടറിയുമായ അബ്ദുനാസറിനെ (32) ബുധനാഴ്ച രാവിലെ 11ഒാടെയാണ് ഒരു സംഘം വെട്ടിയത്. മുതുകത്ത് വെട്ടേറ്റ ഇയാളുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. മൂന്നു മാസം മുമ്പുണ്ടായ സംഘർഷത്തി​െൻറ തുടർച്ചയാണ് അക്രമമെന്ന് കരുതുന്നു. പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്താൽ വാടാനാംകുറുശ്ശി എസ്.ഡി.പി.ഐ ഓഫിസിൽ പൊലീസും ഫോറൻസിക് വിദഗ്ധരും റെയ്ഡ് നടത്തി. ഓഫിസിന് മുന്നിൽ രക്തക്കറ കണ്ടെത്തി. രണ്ട് പോലീസ് ബെൽറ്റുകളും കാക്കി ട്രൗസറുകളും ഇരുമ്പുവടിയും ലഭിച്ചതായി പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാർ സംഭവസ്ഥലങ്ങൾ സന്ദർശിച്ചു. രണ്ടുപേർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.