പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ചേലേമ്പ്രയുടെ ആദരം

ചേലേമ്പ്ര: ചേലേമ്പ്രയുടെ ആദരം ഏറ്റുവാങ്ങി പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. ചേലേമ്പ്ര നാരായണൻ നായർ മെമോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പത്മശ്രീ നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ആദരിച്ചത്. പ്രിൻസിപ്പൽ കെ. സദാനന്ദൻ പൊന്നാട അണിയിച്ചു. പ്രധാനാധ്യാപിക ആർ.പി. ബിന്ദു ഉപഹാരം സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് അധ്യക്ഷത വഹിച്ചു. ഷോർട്ട് ഫിലിമിലെ മികച്ച അഭിനയത്തിന് 2017ലെ ഭരത് പി.ജെ. ആൻറണി സ്മാരക അവാർഡ് കരസ്ഥമാക്കിയ സ്കൂളിലെ എട്ടാം തരം വിദ്യാർഥിനി ചന്ദനയെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ മുഖപത്രം നേർമൊഴിയുടെ ഒക്ടോബർ പതിപ്പി​െൻറ പ്രകാശനവും ചടങ്ങിൽ ഗുരു നിർവഹിച്ചു. ഫോട്ടോ: ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂളിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ആദരിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.