പൊതുസ്​ഥലത്ത്​ മാലിന്യം തള്ളൽ: ആറുമാസത്തിനുള്ളിൽ 286 കേസ്

പെരിന്തൽമണ്ണ: നഗരസഭയിലും പരിസരത്തും പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ആറുമാസത്തിനുള്ളിൽ 286 കേസെടുത്ത് പിഴ ചുമത്തി. മാലിന്യം തള്ളുന്നതിൽ 85 ശതമാനവും നഗരസഭക്ക് പുറത്ത് നിന്നുള്ളവരാണെന്ന് അധികാരികൾ ആരോപിച്ചു. ഗാന്ധിജയന്തി ദിനത്തിൽ നഗരസഭ ഒാഫിസ് പരിസരത്ത് മാലിന്യം തള്ളിയ റാസ്പുട്ടിൻ എന്ന സ്ഥാപനത്തിനെതിരെ 2,000 രൂപ പിഴ ചുമത്തിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു. തള്ളിയ മാലിന്യം സ്ഥാപന നടത്തിപ്പുകാര​െൻറ ചെലവിൽ നീക്കം െചയ്യിപ്പിച്ചതായും അറിയിച്ചു. 2016ൽ കേന്ദ്ര ഗവ. പാസാക്കിയ മാലിന്യ പരിപാലന നിയമപ്രകാരം, മാലിന്യ സംസ്കരണം ഉൽപാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. അതിനാൽ നഗരസഭയുടെ മാത്രം ചെലവിൽ വ്യക്തികളും സ്ഥാപനങ്ങളും ഉണ്ടാക്കുന്ന മാലിന്യം ശേഖരിക്കാനാവില്ല. ഒരാളുടെ അല്ലെങ്കിൽ ഒരു സ്ഥാപനത്തി​െൻറ മാലിന്യം നീക്കം ചെയ്യൽ നിയമപരമായും ധാർമികമായും നഗരസഭയുടെ ഉത്തരവാദിത്തമല്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. പെരിന്തൽമണ്ണ നഗരസഭയുടെ മാലിന്യ സംസ്കരണ ശുചീകരണ പദ്ധതിയായ 'ജീവനം' പ്രത്യേകം കുടുംബശ്രീ വിങ് രൂപവത്കരിച്ച് നഗരസഭയിലെ 6,878 വീടുകളിൽനിന്നും 1,368 വ്യാപാര സ്ഥാപനങ്ങളിൽനിന്നും മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നു. റോഡിലോ, വഴിയോരത്തോ തള്ളാതെ 'ജീവനം' പദ്ധതി വഴി നിശ്ചിത ഫീസടച്ച് ആർക്കും മാലിന്യം നഗരസഭക്ക് കൈമാറാവുന്ന വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ ഒരു വീട്ടിലെ മാലിന്യം ശേഖരിക്കാൻ 250 രൂപ നഗരസഭക്ക് െചലവ് വരുന്നുണ്ട്. എന്നിട്ടും, 100 രൂപ മാത്രമാണ് ഇൗടാക്കുന്നത്. ഇത്തരത്തിൽ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ വിരലിലെണ്ണാവുന്ന നഗരസഭയിൽ ഒന്നാണ് പെരിന്തൽമണ്ണ. ജീവനം പദ്ധതി പ്രവർത്തനം ആരംഭിച്ചതി‍​െൻറ ഭാഗമായി റോഡരികിൽ മാലിന്യം തള്ളുന്നതി​െൻറയും ജലാശയങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യം തള്ളുന്നതി​െൻറയും അളവ് 80 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും നഗരസഭ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.