​എം.എസ്.എം ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം സമാപിച്ചു

നിലമ്പൂര്‍: മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്‌മ​െൻറ് (എം.എസ്.എം) ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാർഥി സമ്മേളനം -'ഹൈസക്കിന്' സമാപനം. പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ ജലീല്‍ മാമാങ്കര, ഡോ. അലി അക്ബര്‍ ഇരിവേറ്റി, സുബൈര്‍ തെക്കുമുറി, ലുഖ്മാന്‍ പോത്തുകല്ല്, ഡോ. റസീല്‍ എന്നിവർ സംബന്ധിച്ചു. വിവിധ സെഷനുകളിലായി ഇബ്‌റാഹീം ബുസ്താനി, ശമീമ ഇസ്‌ലാഹിയ, റസാന്‍ നിസാമി, മുസ്തഫ തന്‍വീര്‍ എന്നിവര്‍ ക്ലസെടുത്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി, എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ഹംസ സുല്ലമി കാരക്കുന്ന്, അഷ്‌കര്‍ നിലമ്പൂര്‍, എം.എസ്.എം ജില്ല പ്രസിഡൻറ് ഫാസില്‍ ആലുക്കല്‍, സെക്രട്ടറി അസ്‌ലഹ് ചെങ്ങര, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഷഫീഖ് വണ്ടൂര്‍, ഉസാമ തൃപ്പനച്ചി, ലബീബ് സിയാംകണ്ടം, നദീര്‍ മൊറയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം:1 നിലമ്പൂരില്‍ നടന്ന എം.എസ്.എം ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.