നന്മയുടെ വെളിച്ചം പകര്‍ന്ന് സ്‌നേഹ സംഗമം

കാളികാവ്: പരസ്പര ബന്ധങ്ങളും നന്മയുടെ നാട്ടുമൂല്യങ്ങളും അന്യമാവുന്ന കാലത്ത് സ്‌നേഹത്തി​െൻറ പുതുവെളിച്ചം പകര്‍ന്നുനൽകിയ സ്മൃതി സ്നേഹ സംഗമം സമാപിച്ചു. അടക്കാക്കുണ്ട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നാട്ടിലെ പഴയ കാരണവന്മാരെ ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് എ.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചൂരപ്പില ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. റാഷിദ് ബാബു ഗാന്ധി പ്രതിജ്ഞ ചൊല്ലി. മുജീബ് മാസ്റ്റർ, ആബിദ് മാസ്റ്റർ, ജാഫര്‍ പൂങ്ങോട്, റഷീദ് കാരയില്‍, റഫീസ് എന്നിവർ സംസാരിച്ചു. വാടയില്‍ സക്കീര്‍ സ്വാഗതവും നദീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.