സാഹിത്യ സദസ്സ്​ 'മന്ദാരച്ചുവട്ടില്‍'

ആനക്കര: മുരളീരവം കലാസാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ച ചേക്കോട് ഗാന്ധിമേനോന്‍ മൈതാനത്ത് കവി ഗോപാലകൃഷ്ണന്‍ മാവറ ഉദ്ഘാടനം ചെയ്തു. രവി കോക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ടി.പി. മാമ്പി മാസ്റ്റര്‍, ഹരി കെ. പുരയ്ക്കല്‍, വി.കെ. ബാലകൃഷ്ണന്‍, താജിഷ് ചേക്കോട്, അച്യുതന്‍ രംഗസൂര്യ തുടങ്ങിയവര്‍ രചനകള്‍ അവതരിപ്പിച്ചു. രചനകളെ വിലയിരുത്തി സര്‍ഗസംവാദം നടന്നു. അടുത്ത സാഹിത്യ സദസ്സ് ഒക്ടോബര്‍ 14ന് വൈകീട്ട് 4.30ന് ഗാന്ധിമേനോന്‍ മൈതാത്തുതന്നെ സംഘടിപ്പിക്കാനും തീരുമാനിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും സാഹിത്യ സദസ്സും സര്‍ഗസംവാദവും സംഘടിപ്പിക്കും. ഫോൺ: 9745214045. നറുക്കെടുപ്പ് കൂറ്റനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂനിറ്റ് നടത്തുന്ന വ്യാപാരോത്സവത്തി​െൻറ മൂന്നാംഘട്ട നറുക്കെടുപ്പ് യൂനിറ്റ് പ്രസിഡൻറ് കെ.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറിയും ജില്ല സെക്രട്ടറിയുമായ ടി.പി. ഷക്കീര്‍ അധ്യക്ഷത വഹിച്ചു. എ.വി. മാനു, സുധീര്‍, നൂറുദ്ദീന്‍, ബിനീഷ്, പ്രസാദ്, സലീം, സുഭാഷ്, റസാഖ് എന്നിവര്‍ സംസാരിച്ചു. എൻ.എസ്.എസ് ദ്വിദിന ക്യാമ്പ് കൂറ്റനാട്: വട്ടേനാട് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി ഇൻറര്‍നാഷനല്‍ സ്‌കൂളിലെ എൻ.എസ്.എസ് ദ്വിദിന ക്യാമ്പ് പട്ടിത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.വി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഗിരീഷ്, ടി.കെ. ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. സി.എം. വേണു മാസ്റ്റര്‍ സ്വാഗതവും സജീവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.