കോൺഗ്രസ് ഉപവാസം

തേഞ്ഞിപ്പലം: 'ഗാന്ധിയിലേക്ക് മടങ്ങു, ഇന്ത്യയെ രക്ഷിക്കൂ' മുദ്രാവാക്യം ഉയർത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഗാന്ധിജയന്തി ദിനത്തിൽ പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസം സംഘടിപ്പിച്ചു. പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.പി. സക്കീർ ഉദ്ഘാടനം ചെയ്തു. കെ. മാനുക്കുട്ടൻ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുറഹ്മാൻ, പി. നിധീഷ്, ജസീന ലത്തീഫ്, അഡ്വ. കടകുളത്ത് കുഞ്ഞാലിക്കുട്ടി, കെ.ടി. വത്സല, കെ. നാരായണി, ലത്തീഫ് കൂട്ടാലുങ്ങൽ, പി. ജോൺസൺ, കെ. രാജൻ, കെ. അബൂബക്കർ ഹാജി, പ്രവീൺ കടവത്ത്, ജമാൽ കരിപ്പൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ: -പള്ളിക്കലിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം കെ.പി. സക്കീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.