അരീക്കോടൻ ഫുട്ബാളിന്​ പ്രതീക്ഷയായി ഗവ. ഹയർ സെക്കൻഡറി ടീം

അരീക്കോട്: ഫുട്ബാളിലെ മെക്കയെന്ന് അറിയപ്പെടുന്ന അരീക്കോട് നിന്ന് പുത്തൻ താരോദയങ്ങൾ. അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ടീം അണ്ടർ -17 ലോകകപ്പ് ഫുട്ബാളി​െൻറ പ്രചാരണാർഥം കൊച്ചിയിൽ നടന്ന വി.കെ. സീതി മെമ്മോറിയൽ ടൂർണമ​െൻറിൽ വൻ കുതിപ്പ് നടത്തി. ഫൈനലിൽ ഫാക്‌ട് എറണാകുളത്തിനോട് ഒരുഗോളിന് പരാജയപ്പെട്ട് റണ്ണർ അപ്പായെങ്കിലും അഭിമാനിക്കാൻ കഴിയുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌കൂളിലെ പൂർവ വിദ്യാർഥിയായ സഫ്നീതാണ് ടീമിനെ പരിശീലിപ്പിച്ചത്. അണ്ടർ -17 ഐ ലീഗിൽ കളിക്കുന്നതുൾപ്പെടെ സംസ്ഥാനത്തെ 16 ടീമുകളായിരുന്നു ടൂർണമ​െൻറിൽ അണിനിരന്നത്. ഫോട്ടോ: അരീക്കോട് ഗവ. ഹയർ സെക്കൻഡറി ഫുട്ബാൾ ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.