സമരയാത്രക്ക് ഇന്ന് വളാഞ്ചേരിയിൽനിന്ന് തുടക്കം

വളാഞ്ചേരി: 'ഗെയിൽ വികസനമല്ല, വിനാശമാണ്' മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് നയിക്കുന്ന സമരയാത്രക്ക് ചൊവ്വാഴ്ച വളാഞ്ചേരിയിൽ തുടക്കമാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വളാഞ്ചേരി മുതൽ കാവനൂർ വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8.30ന് വളാഞ്ചേരിയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ, ജാഥാനായകൻ എം.ഐ. റഷീദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ജില്ല നേതാക്കളായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന് എന്നിവർ സംബന്ധിക്കും. തുടർന്ന് എടയൂർ സി.കെ പാറ, കരേക്കാട്, മാറാക്കര മരവട്ടം, പൊന്മള കോട്ടപ്പുറം തുടങ്ങി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ബുധനാഴ്ച കാവനൂരിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.