ഊർജ സംരക്ഷണ സെമിനാർ

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ധനസഹായത്തോടെ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ. അസീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ഉൗർജസംരക്ഷണ വിഭാഗം ജില്ല പരിശീലകനും ഫ്രണ്ട്‌സ് ഓഫ് നേച്ചർ ഊർജ സംരക്ഷണ വിഭാഗം കോഒാഡിനേറ്ററുമായ പി.സി. സാബിർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന്, ഗാർഹിക ഊർജ സംരക്ഷണം, എൽ.ഇ.ഡി ബൾബ് നിർമാണം തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടന്നു. എൻ.എസ്.എസ് സ്റ്റുഡൻറ് കോഓഡിനേറ്റർ ശഹ്‌മ ബീഗം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർമാരായ പി. കബീറലി, ഡോ. എൻ. രൂപേഷ്, മുഫ്‌സിറ, ഉസൈബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.