സമാദരണീയം^2017 'മുത്തശ്ശിക്കൊരു മുത്തം'

സമാദരണീയം-2017 'മുത്തശ്ശിക്കൊരു മുത്തം' വള്ളിക്കുന്ന്: ലോക വയോധിക ദിനത്തിൽ പ്രതീക്ഷ കലാകായിക സംസ്കാരിക വേദിയും അരിയല്ലൂർ ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി സമാദരണീയം-2017 'മുത്തശ്ശിക്കൊരു മുത്തം' പരിപാടി സംഘടിപ്പിച്ചു. അരിയല്ലൂരിലെ തിരഞ്ഞെടുത്ത മുത്തശ്ശിമാരുടെ വീട്ടിലെത്തി ആദരിച്ചു. പരിപാടി യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി ലത്തീഫ് കല്ലുടുമ്പൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എം.കെ. ഷഫ്രീൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ പൈനാട്ട്, കോശി പി. തോമസ്, വി.പി. സക്കീർ, പി.ടി. നിധിഷ്, അജിത് മുഗ്ഗലശ്ശേരി, പി.ടി. പ്രകാശൻ, വി.പി. റഫീക്ക്, പി. സഞ്ജയ്, കെ.പി. രഞ്ജു, കെ. നജീബ്, എയ്ക്കര റിനേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.