വയോധികർക്ക് തുണയാകാൻ പകൽവീട് രണ്ടുമാസത്തിനകം തുറക്കും

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ പകൽവീടി​െൻറ അവസാന ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മിനുക്ക് പണികളാണ് നടക്കുന്നത്. സീലിങ്ങും വൈദ്യുതീകരണവുമാണ് ഇനി പൂർത്തിയാക്കാനുള്ളത്. വൈദ്യുതീകരണത്തിനുള്ള ടെൻഡർ പൂർത്തിയാക്കി. ഉടൻ വയറിങ് ആരംഭിക്കും. രണ്ടുമാസത്തിനകംതന്നെ മുഴുവൻ പണികളും പൂർത്തിയാക്കി പകൽവീട് വയോജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന്ന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഒന്നരവർഷം മുമ്പാണ് കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനടുത്ത് പകൽവീട് നിർമാണം ആരംഭിച്ചത്. പകൽ വിശ്രമത്തിനും വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായാണ് കരിമ്പ ഗ്രാമപഞ്ചായത്തിൽ പകൽവീട് നിർമിക്കുന്നത്. വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് കൂടിയാണ് കരിമ്പ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.