കുട്ടികളെ ​െലെംഗിക ചുവയോടെ തുറിച്ചു​നോക്കുന്നത്​ ശിക്ഷാർഹം –േബാം​ബെ ഹൈ​കോ​ട​തി

മുംബൈ: ആൺ, പെൺ കുട്ടികളെ ലൈംഗിക ചുവയോടെ തുറിച്ചുനോക്കുന്നത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന 'പോക്സോ' നിയമപ്രകാരം കുറ്റകരമാണെന്ന് േബാംബെ ഹൈകോടതി. പോക്സോ നിയമത്തിലെ 11, 12 വകുപ്പുകൾ പ്രകാരം കുറ്റകരവും മൂന്നുവർഷം തടവ് ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നും ജസ്റ്റിസ് എ.എം. ബദർ വ്യക്തമാക്കി. പോക്സോ നിയമപ്രകാരമുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദമൻ സ്വദേശികൾ നൽകിയ ഹരജികൾ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ വസ്തുതയോ തെളിവോ ഇല്ലെന്ന് അവകാശപ്പെട്ടായിരുന്നു ഹരജി. എന്നാൽ, പെൺകുട്ടി മെേട്രാപൊളിറ്റൻ മജിസ്ട്രേറ്റിന് നൽകിയ മൊഴി മതിയെന്ന് കോടതി പറഞ്ഞു. പ്രതിയുടെ പേരടുത്ത് പറഞ്ഞ് ഇയാൾ തന്നെ ലൈംഗിക ചുവയോടെ സ്ഥിരമായി തുറിച്ചുനോക്കാറുണ്ടെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.