ജി.എസ്​.ടി: ചെറുകിട വ്യവസായ യുനിറ്റുകളുടെ പ്രവർത്തനം അവതാളത്തിൽ

കോയമ്പത്തൂർ: കേന്ദ്ര സർക്കാർ ജി.എസ്.ടി സമ്പ്രദായം നടപ്പിലാക്കിയതോടെ മേഖലയിലെ ചെറുകിട വ്യവസായ യൂനിറ്റുകളുടെ നിലനിൽപ് ഭീഷണിയിൽ. മൂന്നു മാസത്തിനിടെ 50 ശതമാനം ഉൽപാദനം കുറഞ്ഞതായാണ് വിവിധ ചെറുകിട വ്യവസായ സംഘടനകൾ അറിയിച്ചത്. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിൽ മാത്രം മുപ്പതിനായിരത്തിലധികമുള്ള ചെറുകിട വ്യവസായ യൂനിറ്റുകളിൽ മൂന്നര ലക്ഷത്തിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കേരളം, കർണാടക, ആന്ധ്ര, ബീഹാർ, ഒഡിഷ തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളും ഇതിലുൾപ്പെടും. പ്രതിരോധ വകുപ്പിന് ആവശ്യമായ യന്ത്ര ഭാഗങ്ങൾ, ആേട്ടാ സ്പെയർപാർട്സ്, മോേട്ടാർ പമ്പ് സെറ്റ്,- വെറ്റ് ഗ്രൈൻഡർ,- ടെക്സ്റ്റൈൽ മെഷിനുകൾ-, കംപ്രസറുകൾ എന്നിവക്ക് ആവശ്യമായ യന്ത്രഭാഗങ്ങൾ തുടങ്ങിയവയാണ് ഇവിടെ നിർമിക്കുന്നത്. റെയിൽവേക്ക് ആവശ്യമായ നിരവധി ഉപകരണങ്ങളും യന്ത്രഭാഗങ്ങളും ഇവിടങ്ങളിലെ യൂനിറ്റുകളിൽ നിർമിച്ചു നൽകുന്നുണ്ട്. മിക്ക യൂനിറ്റുകളും 'ജോബ് വർക്ക്' എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. വൻകിട കമ്പനികൾ അസംസ്കൃത വസ്തുക്കൾ നൽകും. ഇവ യന്ത്രഭാഗങ്ങളായി നിർമിച്ചു നൽകും. ഇതിന് കമ്പനികൾ ചെറുകിട വ്യവസായ യൂനിറ്റുകൾക്ക് നിശ്ചിത തുക കൂലിയാണ് അനുവദിക്കുക. അസംസ്കൃത വസ്തുക്കൾ സംഭരിച്ച് സ്പെയർപാർട്സ് നിർമിച്ചു നൽകുന്ന കമ്പനികൾക്ക് മാത്രം അഞ്ച് ശതമാനം വാറ്റ് നികുതി ചുമത്തപ്പെട്ടിരുന്നു. ഇൗ സന്ദർഭത്തിലാണ് ചെറുകിട വ്യവസായ യൂനിറ്റുകൾക്ക് 18 ശതമാനം ജി.എസ്.ടി അടിച്ചേൽപിക്കപ്പെട്ടത്. അസംസ്കൃത വസ്തുക്കൾ നൽകുന്ന വൻകിട വ്യവസായ സ്ഥാപനങ്ങൾ 18 ശതമാനം നികുതിഭാരം ഏറ്റെടുക്കുമെങ്കിലും ഇൗ നികുതി ആദ്യം അടക്കേണ്ടത് ചെറുകിട യൂനിറ്റുടമകളാണ്. മൂന്നു മാസത്തിനുശേഷം മാത്രമേ ഇൗ തുക വൻകിട കമ്പനികളിൽനിന്ന് ലഭ്യമാവുകയുള്ളൂ. ചെറിയ തുക നിക്ഷേപിച്ച് പ്രവർത്തിക്കുന്ന ചെറുകിട യൂനിറ്റുകൾ പുതിയ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിലാണ്. മിക്ക യൂനിറ്റുകളും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുന്നുണ്ട്. മൂന്നു മാസത്തിനിടെ 50 ശതമാനം ജോബ് ഒാർഡർ കുറഞ്ഞതായാണ് ചെറുകിട വ്യവസായ- ഗ്രാമീണ കൈത്തൊഴിൽ സംഘം (കാട്മ) പ്രസിഡൻറ് എസ്. രവികുമാർ അറിയിച്ചത്. 2008ൽ മണിക്കൂറുകളുടെ വൈദ്യുതികട്ട് മൂലം അടച്ചുപൂട്ടൽ ഭീഷണിയിലായ ചെറുകിട വ്യവസായ യൂനിറ്റുകൾ പടിപടിയായി കരകയറി വരവേയാണ് ജി.എസ്.ടിയുടെ ആഘാതമുണ്ടായത്. മോേട്ടാർ പമ്പ് സെറ്റ് നിർമാണ യൂനിറ്റുകളെയാണ് ജി.എസ്.ടി ഏറെ ബാധിച്ചത്. പമ്പ്സെറ്റ് വിൽപനക്ക് 12 ശതമാനം ജി.എസ്.ടി നൽകണം. അസംസ്കൃത വസ്തുക്കളുടെ സംഭരണവേളയിൽ 18 ശതമാനം മുതൽ 28 ശതമാനംവരെ നികുതിയടക്കണം. മോേട്ടാർ പമ്പ്സെറ്റുകളുടെ വിലവർധനവിന് ഇത് കാരണമാവും. കർണാടക, ആന്ധ്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കോയമ്പത്തൂർ മേഖലയിൽനിന്നുള്ള മോേട്ടാർ പമ്പ്സെറ്റുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. കളർ ഫോേട്ടാസ്റ്റാറ്റ് നോട്ടുകൾ നൽകി ആടുകളെ വാങ്ങിയ മൂന്നംഗസംഘത്തെ പൊലീസ് തേടുന്നു കോയമ്പത്തൂർ: സോമന്നൂരിന് സമീപം കളർ ഫോേട്ടാസ്റ്റാറ്റ് നോട്ടുകൾ നൽകി മൂന്ന് ആടുകളെ വാങ്ങി കബളിപ്പിച്ച സംഘത്തെ പൊലീസ് തേടുന്നു. കോയമ്പത്തൂർ സോമന്നൂർ കറിച്ചിപാളയം നഞ്ചപ്പൻ (75) എന്ന കർഷകനാണ് തട്ടിപ്പിനിരയായത്. ത​െൻറ ഇരുപതോളം ആടുകളെ മേയ്ക്കുന്നതിനിടെയാണ് കാറിൽ മൂന്നംഗ സംഘമെത്തിയത്. ഇറച്ചിക്കായി മൂന്ന് ആടുകളെ ഉടൻ ആവശ്യമുണ്ടെന്ന് അറിയിച്ചു. എന്നാൽ നഞ്ചപ്പൻ ആടുകളെ വിൽക്കാൻ താൽപര്യം കാണിച്ചില്ല. ആവശ്യപ്പെട്ട വില നൽകാമെന്ന് സംഘം പറഞ്ഞപ്പോൾ 12,500 രൂപക്ക് മൂന്ന് ആടുകളെ വിൽക്കാൻ നഞ്ചപ്പൻ സമ്മതിച്ചു. 2,000 രൂപയുടെ ആറ് നോട്ടുകളും 500 രൂപയുടെ ഒരു നോട്ടുമാണ് സംഘം നൽകിയത്. ആടുകളെ കാറിൽ കയറ്റി പ്രതികൾ ഉടനടി സ്ഥലംവിട്ടു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പിന്നീട് വീട്ടിൽചെന്ന് കുടുംബാംഗങ്ങൾക്ക് നോട്ടുകൾ കൈമാറിയപ്പോഴാണ് കളർ ഫോേട്ടാസ്റ്റാറ്റ് നോട്ടുകളാണെന്ന് അറിവായത്. നഞ്ചപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സോമന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.