ക്ഷേത്രങ്ങളിൽ കുരുന്നുകൾ ഹരിശ്രീ കുറിച്ചു കോട്ടക്കൽ:

കോട്ടക്കൽ: ഇന്ത്യനൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മേൽശാന്തി പുതുമന തെക്കേമഠം സുബ്രഹ്മണ്യൻ എമ്പ്രാന്തിരി വിഘ്നേശ്വര കുരുന്നുകളുടെ നാവിൽ ആദ്യക്ഷരമെഴുതി. വാഹനപൂജയും നടന്നു. വാഹനപൂജക്ക് കാരില്ലം ഉണ്ണിക്കുട്ടൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. കോട്ടക്കൽ കിഴക്കേ കോവിലകം ട്രസ്റ്റി അംഗം കെ.സി. ശ്രീകൃഷ്ണൻ രാജ, കമ്മിറ്റി പ്രസിഡൻറ് ബാലകൃഷ്ണൻ മാസ്റ്റർ, ചെയർമാൻ പുല്ലാനൂർ ബാലകൃഷ്ണ മേനോൻ എന്നിവർ നേതൃത്വം നൽകി. കോട്ടക്കൽ: പടിഞ്ഞാക്കര സുബ്രഹ്മണ്യ കോവിലിൽ രാജാസ് സ്കൂൾ പ്രിൻസിപ്പൽ ഇ.എൻ. വനജ കുട്ടികളെ എഴുത്തിനിരുത്തി. പൂജാരി ഭട്ട്, അഡ്വ. രാജേഷ്, അരവിന്ദാക്ഷൻ നെടുങ്ങാടി, ഉണ്ണികൃഷ്ണൻ, വിവേക് വേണു, പി. വിദ്യാധരൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യനൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മേൽശാന്തി പുതുമന തെക്കേമഠം സുബ്രഹ്മണ്യൻ എമ്പ്രാന്തിരി വിഘ്നേശ്വര കുട്ടികൾക്ക് ഹരിശ്രീ എഴുതുന്നു കോട്ടക്കൽ പടിഞ്ഞാക്കര ക്ഷേത്രത്തിൽ വനജ ടീച്ചർ എഴുത്തിനിരുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.