'പൊതു ശ്മശാനം സ്ഥാപിക്കണം'

വടക്കുംപുറം: എടയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 19 വാർഡുകളിൽ ഉൾപ്പെടുന്നവർക്കായി പൊതു ശ്മശാനം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. ചെങ്കുണ്ടൻപടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ മിച്ചഭൂമിയിൽനിന്ന് ഇതിനായി സ്ഥലം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം ജയരാജൻ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. എം.ടി. രാജൻ പ്രവർത്തന റിപ്പോർട്ടും സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി വി. അരവിന്ദാക്ഷൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പി. ജയപ്രകാശ്, എം.പി. സുബ്രഹ്മണ്യൻ, പി.കെ. പവിത്രൻ എന്നിവർ സംസാരിച്ചു. കെ.കെ. ശോഭന സ്വാഗതവും ഹനീഫ പൊറ്റയിൽ നന്ദിയും പറഞ്ഞു. സെക്രട്ടറിയായി എം.ടി. രാജനെയും അസി. സെക്രട്ടറിയായി മുഹമ്മദ് കുട്ടി കരേക്കാടിനെയും തെരഞ്ഞെടുത്തു. ബാലസംഘം ഗോൾ മഴക്ക് തുടക്കം താനൂർ: അണ്ടർ 17 ലോകകപ്പിന് ആതിഥ്യമരുളി ബാലസംഘം താനൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗോൾമഴക്ക് മൂച്ചിക്കലിൽ തുടക്കമായി. മൂച്ചിക്കൽ, കൂരിപ്പാടം, പാലം യൂനിറ്റുകൾ ചേർന്ന് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ടിൽ 60ഓളം കുട്ടികൾ പങ്കെടുത്തു. ബാലസംഘം താനാളൂർ വില്ലേജ് പ്രസിഡൻറ് ദിവ്യ പതാക ഉയർത്തി. ഫുട്ബാളർ വി. മുഹമ്മദ് മൂസ, കുഞ്ഞു മീനടത്തൂർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരൻ എന്നിവർ ഗോളടിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബാലസംഘം ജില്ല വൈസ്പ്രസിഡൻറ് വി.എസ്. സനൂജ, ഏരിയ പ്രസിഡൻറ്, എൻ. ആദിൽ, ജില്ല കമ്മറ്റി അംഗം കെ.വി. സിനി എന്നിവർ പരിപാടി നിയന്ത്രിച്ചു. വില്ലേജ് കൺവീനർ സുലൈഖ സ്വാഗതവും സെക്രട്ടറി ശ്രീജിത് നന്ദിയും പറഞ്ഞു. അഞ്ജന, അഞ്ചൽ റോഷൻ എന്നിവർ ഒന്നാം സ്ഥാനം നേടി. ഏരിയ കൺവീനർ പി. സതീശൻ സമ്മാനദാനം നിർവഹിച്ചു. photo: tir mw7 ബാലസംഘത്തി​െൻറ ആഭിമുഖ്യത്തിൽ മൂച്ചിക്കലിൽ നടന്ന ഗോൾമഴ ഉദ്ഘാടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.