വിദ്യാരംഭം

കരുവാരകുണ്ട്: ഭവനംപറമ്പ് ശിവൻ-വിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ, ആയുധ, വാഹന, പുസ്തക പൂജ, ക്ഷേത്ര അഗ്രശാലയിൽ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തി നാരായണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ഇ. രാമൻ, രാമൻകുട്ടി നായർ, സി. നാരായണൻ, സി. സുരേഷ്കുമാർ, ഇ.പി. രാജശേഖരൻ, എ. ശ്രീദേവി എന്നിവർ സംസാരിച്ചു. കരുവാരകുണ്ട്: അയ്യപ്പൻകാവ് അരവിന്ദ വിദ്യാനികേതനിൽ വിജയദശമി ആഘോഷിച്ചു. സരസ്വതി അഷ്ടോത്തരി, വിദ്യാഗോപാല മന്ത്രാർച്ചന, സംഗീതാർച്ചന, പുസ്തക പൂജ എന്നിവ നടത്തി. മല്ലിക, സി. ഗീത, വി.എ. പ്രസാദ് എന്നിവർ സംസാരിച്ചു. കരുവാരക്കുണ്ട്: കക്കറ ആലുങ്ങൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി വിശ്വനാഥ് തിരുമേനി കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു. ചെണ്ട വാദ്യത്തിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ ക്ഷേത്രസന്നിധിയിൽ അരങ്ങേറ്റം കുറിക്കുകയും കളരിക്കൽ രാഹുലി​െൻറ നേതൃത്വത്തിൽ മേളവും അരങ്ങേറി. ഊട്ടുപുരയിൽ പ്രസാദ ഊട്ടും ഉണ്ടായിരുന്നു. സി.പി. ഷൈജു, പി.പി. വിശ്വനാഥൻ, പി.കെ. സുബ്രഹ്മണ്യൻ, പി. സുകുമാരൻ, പി.കെ. മണി, പി.പി. പത്മനാഭൻ, കെ.പി. വിജയൻ, എം. നിതിൻ, ടി.പി. ഇതിഹാസ്, പി. ഉഷ, കെ.പി. ബിന്ദു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.