മങ്കട കൂട്ടപ്പാലയില്‍ അജ്ഞാത ജീവിയുടെ കാല്‍പാടുകള്‍

കഴുതപ്പുലിയുടേതെന്ന് വനംവകുപ്പ് പ്രദേശത്ത് ആറുമാസം മുമ്പ് പുലിയെ കണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു മങ്കട: കൂട്ടപ്പാലയില്‍ കണ്ട അജ്ഞാത ജീവിയുടെ കാല്‍പാടുകള്‍ കഴുതപ്പുലിയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് പുലിയുണ്ടെന്ന അഭ്യൂഹങ്ങള്‍ തല്‍ക്കാലത്തേക്ക് അടങ്ങി. കൂട്ടില്‍ ശിവക്ഷേത്രത്തിന് സമീപം കളത്തില്‍ ഖാലിദ് ഹാജിയുടെ സ്ഥലത്ത് ശനിയാഴ്ച രാവിലെയാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടത്. സംഭവമറിഞ്ഞ പ്രദേശത്തെ യുവാക്കള്‍ വനം ഉദ്യോഗസ്ഥരെ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കാല്‍പാടുകള്‍ കഴുതപ്പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് ആറ് മാസം മുമ്പ് മൂന്ന് സ്ഥലങ്ങളിലായി പുലിയെ കണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. വ്യാപക തിരച്ചില്‍ നടത്തിയിട്ടും അന്ന് തെളിവ് ലഭിച്ചിരുന്നില്ല. അതേസമയം, കഴിഞ്ഞ വര്‍ഷം കൂട്ടില്‍ പ്രദേശത്തും മങ്കട പരിസരങ്ങളിലുമായി പുലിയെ കാണുകയും മുള്ള്യാകുർശ്ശിയില്‍നിന്ന് പുലിയെ പിടിക്കുകയും ചെയ്തിരുന്നു. െഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.സി. ശൂലപാണി, ബി.എഫ്.ഒമാരായ കെ.കെ. കൈലാസ്, കെ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കെ.ടി. റിയാസ്, അലി കളത്തില്‍, കളത്തില്‍ കരീം, കെ.ടി. സലാം, കെ. സമീല്‍, ഷബീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: Mankada Puli മങ്കട കൂട്ടപ്പാലയില്‍ കണ്ട കഴുതപ്പുലിയുടെ കാല്‍പാടുകള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.