ജില്ല സബ് ജൂനിയർ കബഡി ചാമ്പ‍്യൻഷിപ്​ സ്പോർട്​സ്​ അക്കാദമി പൊന്നാനി ചാമ്പ‍്യന്മാർ

നിലമ്പൂർ: നിലമ്പൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ല സബ് ജൂനിയർ കബഡി മത്സരത്തിൽ പൊന്നാനി സ്പോർട്സ് അക്കാദമി ചാമ്പ‍്യന്മാരായി. എരുമമുണ്ട നിർമല ഹയർ സെക്കൻഡറിയാണ് രണ്ടാം സ്ഥാനക്കാർ. എട്ട് പുരുഷ ടീമുകളും നാല് വനിത ടീമുകളുമാണ് മത്സരത്തിൽ പങ്കെടുത്തത്. ഒക്ടോബർ മൂന്ന്, നാല് തീയതികളിലായി കണ്ണൂരിൽ നടക്കുന്ന സോൺ മത്സരത്തിൽ വിജയികളായവർക്ക് പങ്കെടുക്കാം. ഒക്ടോബറിൽ കൊല്ലത്താണ് സംസ്ഥാനതല മത്സരം നടക്കുക. ജില്ല കബഡി അസോസിയേഷ‍​െൻറ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിൽനിന്ന് ജില്ല ടീമിലേക്ക് യോഗ‍്യരായവരെയും തെരഞ്ഞെടുത്തു. CAPTION പടം:6 ജില്ല സബ് ജൂനിയർ കബഡി മത്സരത്തിൽ ചാമ്പ‍്യന്മാരായ പൊന്നാനി സ്പോർട്സ് അക്കാദമി ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.