പാലക്കാട്: സ്വകാര്യ വോൾവോ ബസുകൾക്ക് അന്തർ സംസ്ഥാന പെർമിറ്റുകൾ നൽകുമ്പോൾ യാത്രക്കാരുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ വ്യക്തമായ നിബന്ധനകൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം കെ. മോഹൻകുമാർ ഗതാഗത സെക്രട്ടറിക്കും കമീഷണർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റെടുത്ത് കെ.പി.എൻ ട്രാവൽസ് എന്ന സ്വകാര്യ വോൾവോ ബസിൽ ഒറ്റക്ക് യാത്ര ചെയ്ത വനിത സമർപ്പിച്ച പരാതിയിലാണ് നടപടി. ബസിെൻറ യന്ത്രത്തകരാർ കാരണം തമിഴ്നാട്ടിലെ വള്ളിയൂരിൽ സ്ത്രീയെ ഇറക്കി വിട്ടു എന്നാണ് പരാതി. ടിക്കറ്റിെൻറ പണം കൃത്യസമയത്ത് മടക്കി നൽകിയുമില്ല. 2016 ജൂലൈ 17നായിരുന്നു സംഭവം. കമീഷൻ ഗതാഗത കമീഷണറിൽ നിന്നും ബസ് നടത്തിപ്പുകാരിൽ നിന്നും വിശദീകരണം വാങ്ങിയിരുന്നു. ബസിെൻറ യന്ത്രത്തകരാർ കാരണം പരാതിക്കാരിക്ക് യാത്ര തുടരാൻ കഴിഞ്ഞില്ലെന്നും പകരം വാഹനം തരപ്പെടുത്തി നൽകിയില്ലെന്നും ഗതാഗത കമീഷണർ അറിയിച്ചു. പണം മടക്കി നൽകിയത് ദിവസങ്ങൾക്ക് ശേഷമാണ്. എന്നാൽ, ബസിന് അപ്രതീക്ഷിതമായുണ്ടായ യന്ത്രത്തകരാർ കാരണം പരാതിക്കാരിക്ക് െറയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ യാത്ര സൗകര്യം നൽകിയതായി ബസുടമ കമീഷനെ അറിയിച്ചു.ഗതാഗത കമീഷണർ സമർപ്പിച്ച റിപ്പോർട്ട് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നും അപൂർണമാണെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ പറഞ്ഞു. അന്തർ സംസ്ഥാന യാത്രക്കായി സ്വകാര്യ വോൾവോ സർവിസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് കമീഷൻ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.