ആ​ല​ഞ്ചേ​രി മൈ​താ​നം ഡ്രൈ​വി​ങ്​ സ്കൂ​ളു​കാ​ർ കൈ​യേ​റു​ന്നെ​ന്ന്

പുലാമന്തോൾ: പാലൂർ ആലഞ്ചേരി മൈതാനം പുലാമന്തോളിലെ ഡ്രൈവിങ് സ്കൂളുകാർ കൈയേറുന്നതായി പരാതി. പാലൂർ ഹൈസ്കൂളിന് സമീപത്തെ കാർഗിൽ ക്ലബ് പ്രവർത്തകരാണ് പരാതിക്കാർ. ഡ്രൈവിങ് പഠിപ്പിക്കുന്നതിനായി കൈയേറുന്നത് കാരണം മൈതാനത്ത് കളിക്കുന്നതിനും തൊട്ടടുത്ത ക്ഷേത്രാങ്കണത്തിലേക്ക് പോവുന്നതിനും തടസ്സമാണെന്നാണ് ആക്ഷേപം. എതാനും വർഷം മുമ്പ് പെരിന്തൽമണ്ണ തഹസിൽദാറുടെയും സി.െഎയുടെയും സാന്നിധ്യത്തിൽ നാട്ടുകാർ, പഞ്ചായത്ത് ഭരണസമിതി, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മൈതാനിയിൽ പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പാലൂർ ആലഞ്ചേരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.