ചെ​ത്തു​ക​ട​വ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ട പൈ​പ്പ് ലൈ​ൻ തു​റ​ന്നി​ല്ല

കാളികാവ്: മൂന്നുവര്‍ഷം മുമ്പ് ചെത്തുകടവ് പാലം നിർമാണത്തിന് വേണ്ടി വാട്ടര്‍ അതോറിറ്റി അടച്ചിട്ട പൈപ്പ് ലൈന്‍ തുറക്കാത്തത് പഞ്ചായത്തിലെ ചില പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണത്തിന് തടസ്സമാകുന്നു. കാളികാവ് അങ്ങാടി വഴി ചെത്തുകടവ് കടന്ന് ചെങ്കോട്, അടക്കാകുണ്ട്, ഈനാദി, അരിമണല്‍ ഭാഗങ്ങളിലേക്ക് പോയിരുന്ന വിതരണ പൈപ്പ് ലൈനാണ് ഇപ്പോഴും തടസ്സപ്പെട്ട് കിടക്കുന്നത്. പാലം നിർമാണം പൂര്‍ത്തിയായിട്ടും അടച്ചിട്ട പൈപ്പ് ലൈന്‍ തുറക്കാത്തത് നിരവധി പേര്‍ക്ക് കണക്ഷന്‍ എടുക്കാൻ തടസ്സമായി. നിലവില്‍ കണക്ഷനുള്ളവരും കാലിയായ പൈപ്പുമായി കാത്തിരിപ്പിലാണ്. മേഖലയില്‍ പലയിടത്തും കടുത്ത കുടിവെള്ള ക്ഷാമമാണ്. ഇതിന് പ്രതിവിധിയായി പലരും പുതിയ കണക്ഷനായി വാട്ടര്‍ അതോറിറ്റിയെ സമീപിക്കുന്നുണ്ട്. എന്നാല്‍, അടക്കാകുണ്ട്, ചെങ്കോട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് കണക്ഷന്‍ നല്‍കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അടച്ചിട്ട പൈപ്പ് ലൈന്‍ നേരയാക്കി മധുമല കുടിവെള്ള പദ്ധതി എല്ലാവര്‍ക്കും പ്രയോജനകരമാക്കണമെന്നാണ് പൊതുജനാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.