ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​െൻറ നൂ​ത​ന സം​വി​ധാ​നം

ഊർങ്ങാട്ടിരി: വേനൽ കടുത്തതോടെ ശുദ്ധജലത്തിന് ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കെ ഉള്ള ജലം സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്. ഈ വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾക്കു പുറമെ പൊതുജനങ്ങൾക്കും പുതിയ നിർദേശങ്ങൾ രേഖപ്പെടുത്താനുള്ള പ്രത്യേക രജിസ്റ്റർ സമ്പ്രദായം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ ഗ്രാമപഞ്ചായത്തിെൻറ പുതിയ കാൽവെപ്പ്. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും ഗ്രാമപഞ്ചായത്തിലെ രജിസ്റ്ററിൽ കുറിക്കുമ്പോൾ ബന്ധപ്പെട്ട ബ്ലോക്ക്, ജില്ല പഞ്ചായത്ത്, സർക്കാർ, വനം, ജലവിഭവ വകുപ്പുകളിലേക്ക് എത്തിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. സംസ്ഥാനത്തെ തന്നെ ആദ്യത്തേതെന്ന് അവകാശപ്പെടുന്ന ഈ സംവിധാനത്തിെൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി നിർവഹിച്ചു. ജലനിധി ടീം ലീഡർ അമിത് രമണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഗീത, എം. ഹഫ്സത്ത്, എം. ഷഹീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.