ഹ​രി​ത കേ​ര​ളം പ​ദ്ധ​തി; കീ​ഴു​പ​റ​മ്പി​ൽ പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണം ആ​രം​ഭി​ച്ചു

കീഴുപറമ്പ്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയ ഹരിത കേരളം പ്രോജക്ടായ പച്ചക്കറി തൈകളുടെ വിതരണം അരീക്കോട് േബ്ലാക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒാരോ വാർഡിലും 200 വീതം കുടുംബങ്ങൾക്കാണ് മൂന്ന് ഇനം തൈകൾ വിതരണം ചെയ്യുന്നത്. അത്യുൽപാദന ശേഷിയുള്ള പപ്പായ, പച്ചമുളക്, വഴുതിന എന്നിവ വിതരണം ചെയ്യുന്നതിലൂടെ പഞ്ചായത്തിലെ 2800 കുടുംബങ്ങൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. ഒമ്പത്, 10, 11, 12 വാർഡുകളിലെ തൈ വിതരണം കീഴുപറമ്പ് കൃഷിഭവനിൽ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ നജീബ് കാരങ്ങാടൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എൻ.ടി. ഹമീദലി, കെ.ടി. ജമീല, കെ.ടി. ആയിശ, കൃഷി ഒാഫിസർ ശ്രീലക്ഷ്മി, കൃഷി അസിസ്റ്റൻറ് നജീബ്, കെ. അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.