മലപ്പുറം: കോട്ടപ്പടി മൈതാനം മലപ്പുറത്തും പരിസരങ്ങളിലുമുള്ള കുട്ടിൾക്ക് പരിശീലനത്തിന് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം ഫുട്ബാൾ ലവേഴ്സ് ഫോറം ആഭിമുഖ്യത്തിൽ സമരപരിപാടികൾക്ക് തുടക്കം. സ്റ്റേഡിയം അടച്ചിടുന്ന സ്പോർട്സ് കൗൺസിൽ നിലപാടിനെതിരെ ചൊവ്വാഴ്ച ഫുട്ബാൾ ലവേഴ്സ് ഫോറവും നാട്ടുകാരും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പഴയകാല കളിക്കാരും കുട്ടികളും പ്രതിഷേധത്തിൽ പെങ്കടുത്തു. വൈകീട്ട് 4.30ന് കിഴക്കേത്തല സുന്നിമഹൽ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മൈതാനത്തിനു സമീപം പ്രമുഖ ഗായകനും മുൻ സോക്കർ മലപ്പുറം, സ്പോർട്ടിങ് ക്ലബുകളിലെ ഫുട്ബാൾ താരവുമായിരുന്ന ഷഹബാസ് അമൻ ഉദ്ഘാടനം ചെയ്തു. ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഷക്കീൽ പുതുശ്ശേരി, പുതുശേരി കുഞ്ഞുമുഹമ്മദ്, ബാബുസലീം, ഇൗസ്റ്റേൺ സലീം എന്നിവർ സംസാരിച്ചു. പ്രകടനത്തിന് മജീദ്, തമ്പി സെയ്തലവി, അഫ്സൽ, ബപ്പുട്ടി, നൗഷാദ്, നജീബ്, സഹീർ, റഫീഖ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി. രാവിലെ വിഷയത്തിൽ കലക്ടറുമായി ഫുട്ബാൾ ലവേഴ്സ് ഫോറം പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തീരുമാനം എടുക്കാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു. നവീകരിച്ചതിന് ശേഷം നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്റ്റേഡിയം പരിശീലനത്തിന് പോലും വിട്ടുകൊടുക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതേ നിലപാട് തുടരുകയാണെങ്കിൽ സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിച്ച് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.