ഉ​ണ്യാ​ലി​ല്‍ വീ​ണ്ടും സം​ഘ​ര്‍ഷം: ലീ​ഗ് പ്ര​വ​ര്‍ത്ത​ക​ന് വെ​ട്ടേ​റ്റു

തി​രൂ​ര്‍: ഉ​ണ്യാ​ലി​ല്‍ ഒ​രു ഇട​വേ​ള​ക്ക്​ ശേ​ഷം വീ​ണ്ടും സം​ഘ​ര്‍ഷം. മു​സ്​​ലിം ലീ​ഗ് പ്ര​വ​ര്‍ത്ത​ക​ന് വെ​ട്ടേ​റ്റു. പു​ത്ത​ന്‍പു​ര​യി​ല്‍ അ​ക്ബ​റി​നാ​ണ് (36) വെ​ട്ടേ​റ്റ​ത്. കാ​ലി​ന്​ വെ​ട്ടേ​റ്റ അ​ക്ബ​റി​നെ തി​രൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 9.30ന്​ ​ശേ​ഷ​മാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ൻ ഉ​ണ്യാ​ല്‍ അ​ങ്ങാ​ടി​യി​ലെ​ത്തി​യ അ​ക്ബ​റി​നെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ് ആ​രോ​പി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.