ഹർത്താൽ വളാഞ്ചേരി മേഖലയിൽ പൂർണം

വളാഞ്ചേരി: . ബസുകൾ ഉൾെപ്പടെ വാഹനങ്ങൾ ഓടിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഹർത്താലനുകൂലികൾ വിവിധ പ്രദേശങ്ങളിൽ പ്രകടനം നടത്തുകയും വാഹനങ്ങൾ തടയുകയും ചെയ്തു. വളാഞ്ചേരി ടൗണിൽ സംഘടിപ്പിച്ച പ്രകടനത്തിന് സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, ചന്ദ്രൻ കാവുംപുറം, രതീഷ്, സജീഷ്, ബാബു, ബാബു കാർത്തല എന്നിവർ നേതൃത്വം നൽകി. പൂക്കാട്ടിരിയിൽ നടന്ന പ്രകടനത്തിന് കെ.വി. സുരേന്ദ്രൻ, ഗോപാലകൃഷ്ണൻ, കെ.പി. ചന്ദ്രൻ, കെ.പി. അയ്യപ്പൻകുട്ടി, ഷാജു തിണ്ടലം, സുഭാഷ് മണ്ണത്തുപറമ്പ്, കെ.ടി. അനിൽകുമാർ, വി.ടി. കുഞ്ഞൂട്ടി എന്നിവർ നേതൃത്വം നൽകി. പൂക്കാട്ടിരി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എമ്മി​െൻറയും ഡി.വൈ.എഫ്.ഐയുടെയും ബോർഡുകൾ നശിപ്പിച്ചതായി പരാതി ഉയർന്നു. സങ്കുചിത ചിന്ത വളർത്തുന്ന ശക്തികൾക്കെതിരെ ഹൃദയംകൊണ്ട് പോരാടുക- -കെ. ജയകുമാർ തിരൂർ: മനുഷ്യനെ സങ്കുചിത ചിന്തകളിലേക്ക് വഴിതിരിച്ച് വിടുന്ന ശക്തികളെ സ്വന്തം ഹൃദയത്തിൽ പ്രതിരോധം തീർത്താണ് നേരിടേണ്ടതെന്ന് മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ. തിരൂർ മുനിസിപ്പൽ ടൗൺഹാളിൽ ഫോറം ഫോർ യൂനിറ്റി ഇൻ ഡൈവേഴ്സിറ്റി ഒരുക്കിയ സ്നേഹസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർവ ജീവജാലങ്ങെളയും സ്നേഹിക്കാനാകുന്ന മനുഷ്യ​െൻറ ഉള്ളിലെ ഉദാത്തതയെ ജ്വലിപ്പിക്കുകയാണ് എല്ലാ മതങ്ങളുമെന്ന് കെ. ജയകുമാർ പറഞ്ഞു. മതങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന ശക്തികളെ സാമൂഹികമായി നേരിടുക എളുപ്പമല്ല. സ്വയം പ്രതിരോധ ശക്തി വളർത്തിയെടുത്ത് ക്ഷുദ്രതയിൽനിന്ന് മോചനം നേടുകയാണ് വേണ്ടതെന്നും ജയകുമാർ കൂട്ടിച്ചേർത്തു. എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ചു. കെ. രഘുമേനോൻ സ്വാഗതവും റിഫായി നന്ദിയും പറഞ്ഞു. സ്നേഹ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.