വാഹനം തടഞ്ഞതിനെച്ചൊല്ലി സംഘർഷം

മഞ്ചേരി: ഹർത്താലിൽ ഒാേട്ടാറിക്ഷ തടഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഹർത്താൽ അനുകൂലികൾക്കെതിരെ സംഭവസ്ഥലത്തുണ്ടായവർ രംഗത്തുവന്നതോടെയാണ് സംഘർഷമുണ്ടായത്. പിന്നീട് രാവിലെ പത്തോടെ ബി.ജെ.പി പ്രവർത്തകർ മഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തി. കടകൾ അടഞ്ഞുകിടന്നു. ആശുപത്രിക്ക് സമീപമുള്ള ഏതാനും കടകൾ പ്രവർത്തിച്ചു. പെട്രോൾ പമ്പുകൾ അടപ്പിക്കാനും ശ്രമം നടന്നു. ആനക്കയം ജലവിതരണ പദ്ധതി ടാങ്ക് അകത്തുനിന്ന് അടച്ചനിലയിൽ മഞ്ചേരി: ആനക്കയം അനങ്ങാപറമ്പ് കുടിവെള്ള പദ്ധതി ടാങ്കിൽനിന്നുള്ള ജലവിതരണം സാമൂഹിക വിരുദ്ധർ തടസ്സപ്പെടുത്തി. വെള്ളി, ശനി ദിവസങ്ങളിൽ ജലവിതരണം കഴിഞ്ഞും ടാങ്ക് നിറഞ്ഞുതന്നെ നിന്നത് സംശയമുളവാക്കിയിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് വാൽവ് ടാങ്കി​െൻറ അകത്ത് അടച്ചനിലയിൽ കണ്ടത്. ആനക്കയം പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലടക്കം വെള്ളമെത്തുന്നത് അനങ്ങാപറമ്പിലെ ടാങ്കിൽനിന്നാണ്. മേയ് മാസത്തിൽ കടുത്ത ജലക്ഷാമം നേരിട്ടപ്പോൾ പദ്ധതിയുടെ വാൽവ് തിരിക്കുന്ന ചക്രം ചിലർ മോഷ്ടിച്ചിരുന്നു. ഇതുപയോഗിച്ചാണ് വെള്ളം നിശ്ചിതസമയം കണക്കാക്കി ഒാരോ ഭാഗത്തേക്കും വിതരണം ചെയ്യാറ്. വാൽവ് തിരിക്കുന്ന ചക്രം മോഷണം പോയ കാര്യം ജല അതോറിറ്റി എ.ഇ മഞ്ചേരി പൊലീസിൽ പരാതിെപ്പട്ടിരുന്നു. എന്നാൽ, പ്രതികളെ പിടികൂടിയിരുന്നില്ല. കടുത്ത വേനലിൽ ജല അതോറിറ്റിയുടെ നിയന്ത്രണം തെറ്റിച്ച് വെള്ളം പ്രത്യേക സ്ഥലത്തേക്ക് വാൽവ് തിരിച്ച് വിതരണം ചെയ്തിരുന്നു. വ്യാഴാഴ്ച ടാങ്കി​െൻറ അകത്ത് വാൽവ് അടച്ച് ജലവിതരണം മുടക്കിയത് സംബന്ധിച്ച് എ.ഇ വീണ്ടും പൊലീസിൽ പരാതി നൽകി. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം ജലവിതരണ പദ്ധതി തടസ്സപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.