കുരുവമ്പലം -മാലാപറമ്പ് റോഡ് തകർന്നു; ഗതാഗതം ദുഷ്ക്കരമാവുന്നു

പുലാമന്തോൾ: കുരുവമ്പലം കോരങ്ങാട് -മലാപറമ്പ് റോഡ് തകർന്നത് ഗതാഗതം ദുഷ്ക്കരമാക്കുന്നു. കോരങ്ങാട് ഭാഗം മുതൽ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ തകർന്നത്. ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച 25 ലക്ഷം െചലവഴിച്ച് നാലുവർഷം മുമ്പാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. വളപുരം കുരുവമ്പലം ഭാഗത്തുനിന്ന് മാലാപറമ്പിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് പോവുന്ന രോഗികൾക്കും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന യാത്രക്കാർക്കും മൂന്ന് കിലോമീറ്റർ ദൂരം ലാഭിക്കാൻ കഴിയുന്നത് കാരണം നിരവധി സ്വകാര്യ വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. (കുരുവമ്പലം -മാലാപറമ്പ് റോഡി​െൻറ കോൺക്രീറ്റ് ചെയ്ത ഭാഗം തകർന്ന നിലയിൽ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.