തൃക്കലങ്ങോട് പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് മാർച്ച്

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിലും അർഹരായ കുടുംബങ്ങളെ പട്ടികയിൽനിന്ന് നീക്കം ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തി. പകർച്ചപ്പനി ബാധിച്ച് മരണങ്ങൾ സംഭവിച്ച പഞ്ചായത്തിൽ ആരോഗ്യകേന്ദ്രങ്ങളുടെ സ്ഥിതി മാറ്റിയെടുക്കാൻ പഞ്ചായത്ത് താൽപര്യമെടുക്കുന്നില്ലെന്നും പഞ്ചായത്തിലെ റോഡുകളുടെ സ്ഥിതി ദയനീയമാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. ജില്ല പ്രസിഡൻറ് അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു. ഹസ്കർ ആമയൂർ അധ്യക്ഷത വഹിച്ചു. നഷീദ് തോട്ടുപൊയിൽ, ഇ.ടി. മോയിൻകുട്ടി, എൻ.പി. മുഹമ്മദ്, ഗഫൂർ ആമയൂർ, ഇ.എ. സലാം, എസ്. ഷൈജൽ, യൂസുഫ് മേച്ചേരി, ബാപ്പു മൈലൂത്ത്, എൻ.പി. ജലാൽ, കെ.ടി. യൂസുഫ്, ഷറഫുദ്ദീൻ, ഫിറോസ്, അഫീഫ്, ഉമ്മർ, സൽമാൻ തുടങ്ങിയവർ സംസാരിച്ചു. me mm എ.ഇ.ഒ ഒാഫിസ് മാർച്ച് മഞ്ചേരി: കെ.എസ്.ടി.യു മഞ്ചേരി ഉപജില്ല എ.ഇ.ഒ ഒാഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എം. അബ്ദുല്ല, ഇസ്മാഈൽ പൂതനാരി, കെ. അൻഷാദ്, വി. നാസർ, എം. അലിയാപ്പു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.