അനസ്​ എടത്തൊടികക്ക്​ ജന്മനാടി​െൻറ വീരോചിത വരവേൽപ്പ്​

കൊണ്ടോട്ടി: മികച്ച ഇന്ത്യൻ ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികക്ക് ജന്മനാടി​െൻറ വീരോചിത സ്വീകരണം. യുനൈറ്റഡ് ക്ലബും മുണ്ടപ്പലം പൗരാവലിയും ചേർന്നാണ് പ്രതിരോധനിരയിലെ കരുത്തനായ ഇന്ത്യൻ താരത്തിന് സ്വീകരണം ഒരുക്കിയത്. മുത്തുക്കുടകളും വാദ്യഘോഷങ്ങളും കൊഴുപ്പേകിയ ഘോഷയാത്രയോടെയായിരുന്നു സ്വീകരണം. കൊണ്ടോട്ടി കുറുപ്പത്ത് നിന്ന് തുടങ്ങിയ ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തി അനസ് കളിച്ചുവളർന്ന മുണ്ടപ്പലത്തെ മൈതാനത്ത് സമാപിച്ചു. ഘോഷയാത്രയിൽ കൊണ്ടോട്ടിയിലെ പ്രമുഖ ക്ലബുകളെല്ലാം അണിനിരന്നിരുന്നു. സ്ത്രീകളും യുവാക്കളുമടക്കം നൂറുകണക്കിനാളുകൾ ഘോഷയാത്രയിൽ സംബന്ധിച്ചു. സ്വീകരണ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. നാടി​െൻറ ഉപഹാരം ടി.വി. ഇബ്രാഹീം എം.എൽ.എ സമ്മാനിച്ചു. കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. കെ.കെ. സമദ്, കൗൺസിലർമാരായ യു.കെ. മമ്മദീശ, വി. അബ്ദുൽ ഹക്കീം, കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി വി.പി. സക്കീർ ഹുസൈൻ, സി.ടി. അജ്മൽ, ചുക്കാൻ മുഹമ്മദലി, പി. അബ്ദുറഹ്മാൻ, പി.പി. മുഹമ്മദ് ബഷീർ, മുസ്തഫ മുണ്ടപ്പലം, ജൂബിഷ്, മഹേഷ് എന്നിവർ സംസാരിച്ചു. ഫോേട്ടാ:kdy3: മികച്ച ഇന്ത്യൻ ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികക്ക് നൽകിയ സ്വീകരണത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.