സർവകലാശാല കാമ്പസിനോട് ചേർന്ന് റോഡ് നിർമിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിനോട് ചേർന്നു റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സി.പി.എം തേഞ്ഞിപ്പലം ലോക്കൽ കമ്മിറ്റിയാണ് നിവേദനം നൽകിയത്. സർവകലാശാലക്ക് ചുറ്റുമതിൽ നിർമിച്ചു കഴിഞ്ഞാൽ നിരവധി കുടുംബങ്ങളുടെ ഗതാഗത സൗകര്യം ഇല്ലാതാവും. നിലവിൽ അവർ സഞ്ചരിക്കുന്നത് കാമ്പസിനകത്തെ റോഡുകൾ ഉപയോഗിച്ചു കൊണ്ടാണ്. ഡോ കെ.കെ.എൻ. കുറുപ്പ് വി.സിയായിരുന്ന സമയത്ത് എട്ട് മീറ്റർ റോഡ് കാമ്പസിനു പുറത്തുകൂടി നിർമിക്കാൻ സർവകലാശാല സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചിരുന്നു. എൽ.ഡി.എഫ് സിൻഡിക്കേറ്റ് ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ഡോ. എം. അബ്ദുസ്സലാം വി.സി ആയതോടെ റോഡ് നാലു മീറ്ററാക്കി ചുരുക്കി. എട്ടുമീറ്ററിൽതന്നെ റോഡ് നിർമിക്കാൻ നടപടി വേണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗം സി. പരമേശ്വരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. സുനിൽകുമാർ, പഞ്ചായത്തംഗം കെ. മുഹമ്മദ് ബഷീർ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് കാലിക്കറ്റ് സർവകലാശാല െഗസ്റ്റ് ഹൗസിൽ നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.