സേനയിൽ പൊലീസ്​ ഡ്യൂട്ടി ചെയ്യാത്തവരെ മാതൃസ്​റ്റേഷനുകളിലേക്ക്​ മാറ്റണം –പൊലീസ്​ ഒാഫിസേഴ്​സ്​ അസോ.

സേനയിൽ പൊലീസ് ഡ്യൂട്ടി ചെയ്യാത്തവരെ മാതൃസ്റ്റേഷനുകളിലേക്ക് മാറ്റണം –പൊലീസ് ഒാഫിസേഴ്സ് അസോ. കോഴിക്കോട്: സേനയിൽ പൊലീസ് ഡ്യൂട്ടി ചെയ്യാതെ മറ്റു ജോലികളിലേർപ്പെട്ടവരെ മാതൃസ്റ്റേഷനുകളിലേക്ക് മാറ്റണെമന്ന് െപാലീസ് ഒാഫിസേഴ്സ് അസോസിയേഷൻ. കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പ്രതിനിധികൾ ഇൗ ആവശ്യം പ്രമേയമായി മുന്നോട്ടുവെച്ചതും അംഗീകരിക്കപ്പെട്ടതും. 6000ത്തോളം പേർ ഇത്തരത്തിൽ മറ്റു േജാലികൾ ചെയ്തുവരുന്നതായി പ്രമേയം ചൂണ്ടിക്കാട്ടുന്നു. പൊലീസ് മാന്വൽ പരിഷ്കരിക്കണം, ആംഡ് പൊലീസ് ബറ്റാലിയൻ സ്റ്റാൻഡിങ് ഒാർഡർ പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കണം, സ്റ്റേഷൻ ഹൗസ് ഒാഫിസർമാരായി ഇൻസ്പെക്ടർമാരെ നിയമിക്കണം, ഇതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കണം, തർക്കങ്ങളിലും കേസുകളിലുംപെട്ട് മുടങ്ങിക്കിടക്കുന്ന എ.എസ്.െഎ, എസ്.െഎ പ്രമോഷനുകൾ അടിയന്തരമായി നടപ്പാക്കണം, 14 ജില്ലകളിലും വനിത ഡിവൈ.എസ്.പി തസ്തികകളും സബ് ഡിവിഷൻ തലത്തിൽ വനിത തസ്തികകളും സൃഷ്ടിക്കണം, സ്റ്റേഷനുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം, സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ക്രമസമാധാന പരിപാലനം, കുറ്റാന്വേഷണം, സാമൂഹിക സുരക്ഷ വിഭാഗം, ഭരണവിഭാഗം എന്നിങ്ങനെ നാലു വിഭാഗമായി തിരിക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.