രമ്യ വധം: ഭർത്താവിന്​ ജീവപര്യന്തം

രമ്യ വധം: ഭർത്താവിന് ജീവപര്യന്തം തലശ്ശേരി: ചാരിത്ര്യത്തിൽ സംശയംതോന്നി ഭാര്യയെ കൂട്ടിക്കൊണ്ടുപോയി ലോഡ്ജ് മുറിയിൽ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ ഭർത്താവ് കണ്ണൂർ അഴീക്കോട്ടെ പാലോട്ടുവയലിൽ ഷമ്മികുമാറിന് (40) ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും. കേസിൽ ഷമ്മികുമാറി​െൻറ അമ്മ പത്മാവതിയെ (70) രണ്ടു വർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഷമ്മികുമാറി​െൻറ സഹോദരൻ ലതീഷ്കുമാറിനെ (58) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. തലശ്ശേരി അഡീഷനൽ ആൻഡ് സെഷൻസ് കോടതിയാണ് (ഒന്ന്) ശിക്ഷ വിധിച്ചത്. ശനിയാഴ്ച രാവിലെയാണ് ഷമ്മികുമാറും പത്മാവതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഉച്ചക്കുശേഷമാണ് ഇരുവർക്കുമുള്ള ശിക്ഷ വിധിച്ചത്. കണ്ണൂർ കാട്ടാമ്പള്ളിയിലെ അമ്പൻ ഹൗസിൽ രവീന്ദ്ര​െൻറ മകൾ രമ്യയെ (26) കൊലപ്പെടുത്തിയ കേസിലാണ് ഷമ്മികുമാറിനെ ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയടക്കാൻ ശിക്ഷിച്ചത്. ഇതിനു പുറേമ 498 എ പ്രകാരം ഗാർഹികപീഡനത്തിന് മൂന്നുവർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും 201 പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിന് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഭർതൃമാതാവ് പത്മാവതിയെ 498 പ്രകാരം ഗാർഹികപീഡന കുറ്റത്തിനാണ് തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഷമ്മികുമാർ പിഴയടച്ചില്ലെങ്കിൽ വിവിധ വകുപ്പ് പ്രകാരം നാലു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.