ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് വർഷം; മങ്കട പൊലീസ്​ സ്​റ്റേഷൻ ഇപ്പോഴും വാടക കെട്ടിടത്തിൽ

മങ്കട: 2010ൽ ഉദ്ഘാടനം കഴിഞ്ഞ മങ്കട പൊലീസ് സ്റ്റേഷൻ ഇപ്പോഴും വാടകക്കെട്ടിടത്തിൽ. ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള കെട്ടിടത്തിൽ ഏഴുവർഷമായി പ്രവർത്തിക്കുന്ന സ്റ്റേഷനിൽ അത്യാവശ്യ സൗകര്യമുള്ള ശുചിമുറിയോ മറ്റു ഭൗതിക സൗകര്യങ്ങളോ ഇല്ല. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഷീറ്റിനടിയിൽ കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും നശിച്ചുപോകുന്ന അവസ്ഥയാണ്. വാടകയിനത്തിൽ വലിയൊരു സംഖ്യ സർവിസ് സഹകരണ ബാങ്കിന് നൽകാനുണ്ട്. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മങ്കട സർവിസ് ബാങ്ക് ടൗൺ ബ്രാഞ്ച് ഉദ്ഘാടനത്തിനെത്തിയപ്പോൾ അധികൃതർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വാക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഇക്കാര്യത്തിൽ ഒരു തീരുമാനവുമായില്ല. മഴക്കാലത്ത് ചോർന്നൊലിച്ചും വേനൽകാലത്ത് ചൂട് സഹിച്ചും ദുരിതത്തിൽ കഴിയുകയാണ് പൊലീസുകാർ. ഒരു സെല്ലും എസ്.ഐയുടെ മുറിയും മാത്രമാണ് അൽപമെങ്കിലും സുരക്ഷിതത്വമുള്ളത്. സ്റ്റേഷൻ വളപ്പിൽ കെട്ടിടത്തിന് ചുറ്റുമുള്ള മരങ്ങൾ വീണ് കഴിഞ്ഞവർഷം കെട്ടിടത്തി​െൻറ മേൽക്കൂര തകർന്നിരുന്നെങ്കിലും സ്വന്തം കെട്ടിടമല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്താനാവാത്ത അവസ്ഥയാണ്. ഭീമമായൊരു സംഖ്യ വാടക കുടിശ്ശികയുള്ളതിനാൽ ബാങ്കും കെട്ടിടത്തി​െൻറ കാര്യങ്ങൾ അവഗണിച്ച മട്ടാണ്. ചിത്രം:Mankada police1 ,2 1. മങ്കട പൊലീസ് സ്റ്റേഷൻ കെട്ടിടം, 2. ചിതൽ പിടിച്ച് വീഴാറായ ജനൽ box പൊലീസുകാരുടെ എണ്ണത്തിലും കുറവ് മങ്കട: പേരിനൊരു പൊലീസ് സ്റ്റേഷൻ മങ്കടയിലുണ്ടെങ്കിലും പൊലീസുകാരുടെ എണ്ണത്തിലുള്ള കുറവും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മങ്കട, മക്കരപറമ്പ്, തിരൂർക്കാട് തുടങ്ങിയ പ്രധാന ടൗണുകളിലെ ട്രാഫിക് തിരക്കുകൾക്ക് പരിഹാരം കാണാനോ മറ്റോ ആവശ്യത്തിന് പൊലീസുകാരനെ കിട്ടാനില്ലാത്ത അവസ്ഥയാണ്. മങ്കട സ്റ്റേഷന് അനുവദിച്ചത് 26 പേരുടെ തസ്തികയാണെങ്കിലും 25 പൊലീസ് കോൺസ്റ്റബിൾമാർ വേണ്ടിടത്ത് 16 പേർ മാത്രമാണുള്ളത്. എസ്.ഐ സ്ഥലം മാറിപ്പോയ തസ്തികയിൽ പുതിയയാൾ ചാർജെടുത്തിട്ടില്ല. ആകെയുള്ള 16 കോൺസ്റ്റബിൾമാരിൽ നിന്നുവേണം കോടതി, ട്രഷറി, വി.ഐ.പി വിസിറ്റ് ഡ്യൂട്ടി, സി.ഐ, ഡിവൈ.എസ്.പി ഓഫിസ് ഡ്യൂട്ടി, ക്ഷേേത്രാത്സവങ്ങൾ, പ്രശ്നബാധിത പ്രദേശങ്ങളിലെ ഡ്യൂട്ടി, മറ്റു പ്രത്യേക ഡ്യൂട്ടികൾ എന്നിവക്ക് പോകാൻ. അങ്ങാടിപ്പുറത്തും കൂട്ടിലങ്ങാടിക്കുമിടയിലെ 18 കിലോമീറ്റർ ഹൈവേയിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും മങ്കട പൊലീസാണ് എത്തേണ്ടത്. ചിത്രം:Mankada police 3,4. 3 മങ്കട പൊലീസ് സ്റ്റേഷൻ കെട്ടിടത്തി​െൻറ പിറകുവശം, 4. കെട്ടിടത്തി​െൻറ പരിസരം മരങ്ങളും വാഹനങ്ങളും നിറഞ്ഞുകിടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.