സെക്യൂരിറ്റി ഏജൻസികളിൽ തൊഴിൽവകുപ്പിെൻറ മിന്നൽ പരിശോധന

സെക്യൂരിറ്റി ഏജൻസികളിൽ മിന്നൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി തിരുവനന്തപുരം: മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ നിർദേശാനുസരണം തൊഴിൽ വകുപ്പ് സംസ്ഥാനത്തെ വിവിധ സെക്യൂരിറ്റി ഏജൻസികളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തി. സംസ്ഥാനത്തെ സതേൺ, സെൻട്രൽ, നോർത്ത് എന്നിങ്ങനെ മൂന്നു മേഖലകളിലായി 79 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 3500ഓളം പേരുടെ പ്രശ്നങ്ങൾ പരിഗണിച്ചു. കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മ​െൻറ് ആക്ട് പ്രകാരം രജിസ്റ്ററുകൾ കൃത്യമായി പാലിക്കുന്നുണ്ടോ, മിനിമം വേജസ് ആക്ട് പ്രകാരം സെക്യൂരിറ്റിക്കാർക്ക് പുതുക്കിയ ശമ്പളം നൽകുന്നുണ്ടോ, ഓവർടൈം അലവൻസ് നൽകുന്നുണ്ടോ, അർഹതപ്പെട്ട ലീവ്, ദേശീയ ഉത്സവ അവധികൾ എന്നിവ അനുവദിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. എന്നാൽ, ഒരു സ്ഥാപനവും ഇവ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. വേജ് െപ്രാട്ടക്ഷൻ സിസ്റ്റം ഉപയോഗിച്ച് ശമ്പളം ബാങ്കിലൂടെ നിക്ഷേപിക്കണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. 2017 മേയ് ഒമ്പതിലെ പുതുക്കിയ ഉത്തരവ് പ്രകാരം സായുധരല്ലാത്ത സെക്യൂരിറ്റി ഗാർഡിന് 10,170 രൂപയും സായുധരായ സെക്യൂരിറ്റി ഗാർഡിന് 11,570 രൂപയുമാണ് നൽകേണ്ട അടിസ്ഥാന ശമ്പളം. ക്ഷാമബത്തക്ക് പുറമെ അടിസ്ഥാനവേതനത്തി​െൻറ പത്തു ശതമാനം പ്രതിവർഷം യൂനിഫോം അലവൻസായും നൽകണം. നൈറ്റ് ഡ്യൂട്ടി അലവൻസ് 20 രൂപയും മൊബൈൽ ടവറുകളിൽ ജോലി ചെയ്യുന്നവർക്ക് സ്പെഷൽ അലവൻസ് ആയി നൂറു രൂപയുമാണ് നൽകേണ്ടത്. വകുപ്പു മന്ത്രിയുടെ നിർദേശത്തെതുടർന്ന് ലേബർ കമീഷണർ കെ. ബിജു അടിയന്തരനടപടികൾ സ്വീകരിക്കാൻ അഡീഷനൽ ലേബർ കമീഷണർ (എൻഫോഴ്സ്മ​െൻറ്) എ. അലക്സാണ്ടർക്ക് ഉത്തരവ് നൽകിയതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ മൂന്നു റീജ്യനൽ ജോയൻറ് ലേബർ കമീഷണർമാരുടെ നേതൃത്വത്തിൽ രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടു. മിന്നൽപരിശോധനയിൽ 14 ജില്ല ലേബർ ഓഫിസർമാർ, 101 അസിസ്റ്റൻറ് ലേബർ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.