പ്രതിഷേധ സായാഹ്നവും ഒപ്പ് ശേഖരണവും

മലപ്പുറം: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ മെംബറാക്കരുതെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് മലപ്പുറം ഏരിയ നടത്തി. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ഏരിയ പ്രസിഡൻറ് മൂസ മുരിങ്ങേക്കല്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല സമിതിയംഗം ഇബ്‌റാഹിം അസ്‌ലം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് മനോജ് മാസ്റ്റർ, ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കർ, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ജാസിര്‍ പട്ടര്‍കടവന്‍, സെക്രട്ടറി കെ.എന്‍. അജ്മല്‍ എന്നിവര്‍ സംസാരിച്ചു. mpmas solidarity: സോളിഡാരിറ്റി മലപ്പുറം ഏരിയ നടത്തിയ പ്രതിഷേധ സായാഹ്നം മൂസ മുരിങ്ങേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.