സഹകരണ ബാങ്കിനെതിരെ തുടർനടപടി അനുമതിയോടെ വേണമെന്ന്​ ഹൈകോടതി

സഹകരണ ബാങ്കിനെതിരെ തുടർനടപടി അനുമതിയോടെ വേണമെന്ന് ഹൈകോടതി കൊച്ചി: മലപ്പുറം എരമംഗലം അണ്ടത്തോട് സഹകരണ ബാങ്കിനെതിരെ സഹകരണ ജോയൻറ് രജിസ്ട്രാർ ഉത്തരവിട്ട നടപടികളുടെ തുടർപ്രക്രിയകൾ കോടതിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്ന് ൈഹകോടതി. റേഷനുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ച് നടപടിയെടുക്കുന്നത് തടയണമെന്നാവശ്യെപ്പട്ട് ബാങ്ക് പ്രസിഡൻറ് പി.ടി. അജയമോഹൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. കേരള സഹകരണ നിയമത്തിലെ 65, 66 വ്യവസ്ഥകൾ പ്രകാരമെടുത്ത നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ചാണ് ഹരജി നൽകിയിട്ടുള്ളത്. സംഘത്തിനും ഭാരാവാഹികൾക്കും നോട്ടീസ് നൽകാതെയാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. നോട്ടീസില്ലാതെ ഭരണസമിതിയെ പിരിച്ചുവിടാൻ രജിസ്ട്രാർക്ക് അധികാരം നൽകുന്ന വകുപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സഹകരണസംഘം നേരേത്ത റേഷൻ മൊത്തവിതരണം നടത്തിയിരുന്നു. റേഷൻമേഖലയിൽ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയപ്പോൾ ഭക്ഷ്യവസ്തുക്കളുടെ സ്വീകരണവും സംഭരണവും വിതരണവും സിവിൽ സപ്ലൈസി​െൻറ നേരിട്ട് ചുമതലയിലായി. ഇൗസമയത്ത് ഗോഡൗൺ സിവിൽ സെെപ്ലസിന് വാടകക്ക് നൽകിയിരിക്കുകയാണ്. അതിനാൽ, റേഷൻ സംഭരണത്തി​െൻറ പേരിൽ ബാങ്കിനെതിരെ നടപടിയെടുത്തത് നീതീകരിക്കാനാവാത്തതാണെന്നും രാഷ്ട്രീയ േപ്രരിതമാണെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.