കുഞ്ഞാലിയെ പോലുള്ള നേതാക്കളാണ് ഇടത്​ പ്രസ്ഥാനത്തിനാവശ്യം ^പാലോളി

കുഞ്ഞാലിയെ പോലുള്ള നേതാക്കളാണ് ഇടത് പ്രസ്ഥാനത്തിനാവശ്യം -പാലോളി കാളികാവ്: ജനങ്ങൾക്ക് വേണ്ടി പോരാടിയ സഖാവ് കുഞ്ഞാലിയെ പോലുള്ള നേതാക്കളാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന് ആവശ്യമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടി. കുഞ്ഞാലി രക്തസാക്ഷി ദിനം കാളികാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്‍ അധ്യാക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ഗുജറാത്ത് സംസ്ഥാന വൈസ് പ്രസിഡൻറ സഹീദ് റൂമി, അഡ്വ. സാം കെ. ഫ്രാന്‍സിസ്, എന്‍.എം. ഷഫീഖ്, ടി. സുരേഷ് കുമാർ എന്നിവര്‍ സംസാരിച്ചു. ഏറനാട്ടിലെ കര്‍ഷക സമരങ്ങളെ ഇതിവൃത്തമാക്കി പത്രപ്രവര്‍ത്തകന്‍ ഹംസ ആലുങ്ങല്‍ രചിച്ച നോവല്‍ 'ഇങ്ക്വിലാബ്' പാലോളി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു. സഖാവ് കുഞ്ഞാലി ചാരിറ്റബിള്‍ ട്രസ്റ്റിനുള്ള ആംബുലന്‍സ് ഫണ്ട് സഖാവ് കുഞ്ഞാലി സാസ്കാരിക വേദിയുടെ പ്രവര്‍ത്തകര്‍ കെ.സി. ഷാജഹാന്‍, ഇബ്രാഹീം, ഷറഫുദ്ദീന്‍ എന്നിവര്‍ പാലോളി മുഹമ്മദ്കുട്ടിക്ക് കൈമാറി. വെന്തോടന്‍പടിയിലെ വൃക്കരോഗി അനില്‍കുമാറിനുള്ള ചികിത്സ ഫണ്ട് പാലോളി മുഹമ്മദ് കുട്ടിയില്‍നിന്ന് ഇ. ശങ്കരന്‍ ഏറ്റുവാങ്ങി. വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. എന്‍. നൗഷാദ് സ്വാഗതവും ഇ.പി. ഉമ്മര്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രകടനത്തിന് കാളികാവ് ലോക്കൽ സെക്രട്ടറി എൻ. നൗഷാദ്, അഡ്വ. സാം കെ. ഫ്രാൻസിസ്, സി.ടി. സകരിയ്യ, പി. റിയാസ്, ചാത്തുക്കുട്ടി, കെ. ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. photo കാളികാവിൽ സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.