റേഷൻ കാർഡ് വിതരണം

മണ്ണാർക്കാട്: റേഷൻ കടകളിലൂടെ കാർഡ് വിതരണം നടത്തിയ സമയത്ത് കൈപ്പറ്റാൻ സാധിക്കാത്തവർക്ക് ജൂലൈ 28, 29 തീയതികളിൽ മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫിസിൽ വിതരണം ചെയ്യുമെന്ന് ഓഫിസർ അറിയിച്ചു. അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂർ പഞ്ചായത്തുകളിലെ കാർഡുകൾ 28നും മണ്ണാർക്കാട് മുനിസിപ്പാലിറ്റി, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുർശ്ശി, കരിമ്പ പഞ്ചായത്തുകളിലെ കാർഡുകൾ 29നുമാണ് വിതരണം ചെയ്യുക. അധ്യാപക പരിശീലനം മണ്ണാർക്കാട്: ആർ.സി.ഐയുടെ അംഗീകാരത്തോടെ വിയ്യകുർശ്ശി ഫെയ്ത്ത് ഇന്ത്യ നടത്തുന്ന ഡി.ഇ.ഡി അധ്യാപക പരിശീലനത്തിൽ സീറ്റൊഴിവുണ്ട്. പി.ഡി.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നിവയിൽ 50 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത. ഒ,ബി.സി, എസ്.സി, എസ്.ടി വിഭാഗത്തിന് മാർക്കിൽ ഇളവുണ്ട്. ഫോൺ: 9847193174, 8594021016.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.