ജില്ല കലോത്സവം മൗണ്ട് സീന സ്കൂളിൽ

പത്തിരിപ്പാല: ഈ വർഷത്തെ സി.ബി.എസ്.ഇ ജില്ല കലോത്സവം ഒക്ടോബർ 14, 15, 16 തീയതികളിൽ മൗണ്ട് സീന പബ്ലിക് സ്കൂളിൽ നടക്കും. ജില്ലയിലെ 65 സ്കൂളുകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ മത്സരിക്കും. ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ്, പ്രസിഡൻറ് സുഭദ്ര മുരളീധരൻ, മാനേജ്മ​െൻറ് അസോസിയേഷൻ പ്രസിഡൻറ് മാത്യു വാഴയിൽ എന്നിവരെ സംഘാടക സമിതി ചെയർമാൻമാരായും മൗണ്ട് സീന പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ. അനീസുദ്ദീനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. ഡി.ഡി.ഇ ഓഫിസ് ധർണ നടത്തി പാലക്കാട്: സർവിസിലുള്ള അധ്യാപകരെ നിലനിർത്തുക, ഭാഷ തസ്തിക അധ്യാപക -വിദ്യാർഥി അനുപാതം കുറക്കുക, അധ്യാപകർക്ക് എച്ച്.എം പ്രമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) പാലക്കാട് റവന്യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫിസ് ധർണ നടത്തി. ഐ.യു.എം.എൽ സീനിയർ വൈസ് പ്രസിഡൻറ് എം.എം. ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. എം.ടി. സൈനുൽ ആബിദീൻ മുഖ്യപ്രഭാഷണം നടത്തി. കെ. അബ്ദുൽ അസീസ്, വി. ഹമീദ്, ഇഖ്ബാൽ കുശ്ശിശ്ശാംകുളം, കെ. നൂറുൽ അമീൻ, കെ.എസ്. അനീസ്, സി.പി. സാജിത, ഇ. മൊയ്തുണ്ണി, പി.പി. ഹംസ അൻസാരി തുടങ്ങിയവർ സംസാരിച്ചു. ധർണക്ക് ശേഷം നേതാക്കളുടെ നേതൃത്വത്തിൽ ഡി.ഡി.ഇക്ക് നിവേദനവും നൽകി. ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു പാലക്കാട്: പാലക്കാട്-പൊള്ളാച്ചി പാതയിൽ മുമ്പ് സർവിസ് നടത്തിയിരുന്ന െട്രയിനുകൾ പുനഃസ്ഥാപിക്കണമെന്നും പുതുതായി െട്രയിൻ സർവിസുകൾ ആരംഭിക്കണമെന്നും എം.ബി. രാജേഷ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. 400 കോടി രൂപ ചെലവാക്കി ഏഴ് വർഷം എടുത്ത്്് ഗേജ് മാറ്റം പൂർത്തിയാക്കിയ ഈ പാതയിൽ വർഷമൊന്നു കഴിഞ്ഞിട്ടും പുതിയ ട്രെയിൻ സർവിസുകളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. ദക്ഷിണ തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റെയിൽപാതയാണിത്. തീർഥാടനകേന്ദ്രങ്ങളായ രാമേശ്വരം, മധുര, പഴനി, ഗുരുവായൂർ എന്നിവയെ കൂട്ടിയിണക്കുന്ന പാത എന്ന നിലയിൽ ഇതിന് പ്രത്യേക പ്രാധാന്യവുമുണ്ട്. ഈ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ െട്രയിൻ സർവിസുകൾ ആരംഭിച്ചാൽ ആയിരക്കണക്കിന് തീർഥാടകർക്ക് വലിയ സഹായമാകുമെന്ന് മാത്രമല്ല, റെയിൽവേക്കും ഇത് ലാഭകരമാകും. അടിയന്തരമായി തന്നെ നിർത്തിെവച്ച െട്രയിൻ സർവിസുകൾ ഉൾപ്പെടെ കൂടുതൽ െട്രയിനുകൾ ഓടിക്കാൻ റെയിൽവെവേ തയാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു. പി.യു. ചിത്രയെ ഒഴിവാക്കിയതിൽ വി.എസ് പ്രതിഷേധിച്ചു പാലക്കാട്: ഏഷ്യൻ അത്ലറ്റിക് മീറ്റിൽ സ്വർണം നേടിയ പി.യു. ചിത്രയെ ലോക അത്ലറ്റിക് മീറ്റിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാനും മലമ്പുഴ എം.എൽ.എയുമായ വി.എസ്. അച്യുതാനന്ദൻ പ്രതിഷേധിച്ചു. പി.യു. ചിത്രയെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ കേന്ദ്ര കായിക മന്ത്രി വിജയ ഗോയിലിനോട് ആവശ്യപ്പെട്ടു. പി.യു. ചിത്ര പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്നാണ് കായിക രംഗത്ത് നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്. ചിത്രയെ ടീമിനൽ നിന്ന് ഒഴിവാക്കിയത് നീതീകരിക്കാനാവാത്തതാണെന്നും വി.എസ്. വാർത്തകുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.