തുപ്പനാട് പുഴയിൽ ഗൃഹനാഥൻ മുങ്ങിമരിച്ചു

കല്ലടിക്കോട്: തുപ്പനാട് പുഴയിലെ വല്യുള്ളി കടവിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ കാൽവഴുതി വീണ് മുങ്ങിമരിച്ചു. കല്ലടിക്കോട് വല്യുള്ളി ദേവസ്സ്യയുടെ മകൻ ജോണാണ് (റോയ് -47) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ. ഭാര്യ: ജെസ്സി. മകൾ: നിമ്മി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.